
ഇന്തോനേഷ്യക്കാരുടെ പുണ്യവൃക്ഷത്തിൽ കിടന്ന് നഗ്ന ഫോട്ടോഷൂട്ട് നടത്തിയ റഷ്യൻ ദമ്പതികൾക്ക് നേരെ പ്രതിഷേധം ശക്തമാകുന്നു. പ്രാദേശിക സംസ്കാരത്തെ അപകീർത്തിപ്പെടുത്തി നഗ്ന ഫോട്ടോഷൂട്ട് നടത്തിയ ഇവരെ നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിൽ അനവധി ഫോളോവേഴ്‌സുള്ള അലീന ഫസ്‌ലീവയും ഭർത്താവ് ആൻഡ്രി ഫസ്ലീവിനുമെതിരെയാണ് നടപടി. ബാലിയിലെ തബനാൻ ജില്ലയിലെ ഒരു ക്ഷേത്രത്തിലെ 700 വർഷം പഴക്കമുള്ള ആൽമരത്തിലാണ് അലീന നഗ്നയായി പോസ് ചെയ്‌തത്.
ഭർത്താവ് ആൻഡ്രി ഫാസ്‌ലീവ് എടുത്ത ചിത്രം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുകയും വൈറലാകുകയും ചെയ്‌തു. ബാലിനീസ് പ്രദേശവാസികളെ സംഭവം പ്രകോപിപ്പിച്ചു.

പർവതങ്ങളും മരങ്ങളും മറ്റ് പ്രകൃതി സവിശേഷതകളും ബാലിനീസ് ഹിന്ദു സംസ്കാരത്തിൽ വിശുദ്ധമായി കണക്കാക്കപ്പെടുന്നവയാണ്. ഇവയെ ദേവന്മാരുടെ ഭവനങ്ങളാണെന്നാണ് ഭക്തരുടെ വിശ്വാസം. മതവികാരം വ്രണപ്പെടുത്തുകയും പ്രാദേശിക സംസ്കാരം ലംഘിക്കുകയും ചെയ്‌തതിനാണ് ഇവർക്കെതിരെ നടപടിയെടുത്തതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പൊതു ക്രമസമാധാനത്തെ അപകടപ്പെടുത്തുന്നതും പ്രാദേശിക മാനദണ്ഡങ്ങൾ മാനിക്കാത്തതുമായ പ്രവർത്തനങ്ങളാണ് ദമ്പതികൾ നടത്തിയതെന്ന് തെളിയിക്കപ്പെട്ടുവെന്ന് ബാലി ഇമിഗ്രേഷൻ മേധാവി പറഞ്ഞു.
ദമ്പതികളെ ഇന്തോനേഷ്യയിൽ നിന്ന് കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും വിലക്കുമെന്നും പ്രാദേശിക വിശ്വാസത്തിന് അനുസൃതമായി പുണ്യസ്ഥലത്ത് ശുദ്ധീകരണ ചടങ്ങിൽ പങ്കെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ ഒരു വലിയ തെറ്റ് ചെയ്തുവെന്ന് സമ്മതിച്ചുകൊണ്ട് അലീന ഫസ്ലീവ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇംഗ്ലീഷിലും ബഹാസ ഇന്തോനേഷ്യയിലും ക്ഷമാപണം നടത്തിയിട്ടുണ്ട്.
ബാലിയിൽ ധാരാളം പുണ്യസ്ഥലങ്ങളുണ്ട്. ഈ സ്ഥലങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനത്തോടെ കൈകാര്യം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. അനാദരവ് കാണിക്കുന്ന വിനോദസഞ്ചാരികളെ തന്റെ ഭരണകൂടം ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന് ബാലി ഗവർണർ വയാൻ കോസ്റ്റർ വ്യക്തമാക്കി. ഇതിന് മുൻപും ആചാരങ്ങൾ ലംഘിച്ചതിന് വിനോദ സഞ്ചാരികളെ ഭരണകൂടം നാടുകടത്തിയിട്ടുണ്ട്.
Bule Tanpa Busana di Tabanan DIDEPORTASI dan Dimasukkan Dalam Daftar Cekal.https://t.co/kpuU3SCVDj
— 👁 Hasian 👀 (@sirajapadoha) May 7, 2022
Mendeportasi WNA asal Rusia, Alina Fazleeva (28) krn BERPOSE BUGIL disebuah POHON BESAR dikawasan WISATA Kayu Putih di Desa Tua, Kecamatan Marga, Kabupaten Tabanan, Bali. pic.twitter.com/NrwnrGs8QJ