
കിളിമാനൂർ: കിളിമാനൂർ വിദ്യ എൻജിനീയറിംഗ് കോളേജിൽ ടെക്‌നിക്കൽ ഫെസ്‌റ്റിനോട് അനുബന്ധിച്ച് കോളേജിലെ എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് വെഞ്ഞാറമൂട് ഫയർ ആൻഡ് സേഫ്‌റ്റി ഉദ്യോഗസ്ഥർ മോക്ക് ഡ്രിൽ നടത്തി.
അപകടങ്ങളിൽ ഫയർഫോഴ്‌സ് റെസ്‌ക്യൂ ടീമിന്റെ പ്രവർത്തനം, ഗാർഹിക ഗ്യാസ് അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ, ഭക്ഷണം തൊണ്ടയിൽ കുടുങ്ങുമ്പോഴുള്ള പ്രഥമ ശുശ്രൂഷ, സി.പി.ആർ കൊടുക്കേണ്ടവിധം തുടങ്ങിയവ ഉദ്യോഗസ്ഥർ വിശദീകരിച്ചു. എ.എസ്.ടി.ഒ എ.ടി. ജോർജ്, ജൂനിയർ എ.എസ്.ടി.ഒമാരായ നിസാറുദ്ദീൻ, അജിത്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.