album

കൊച്ചി: ആസ്വാദകരുടെ മനംകവർന്ന് 'പ്രണയം" മലയാളം ആൽബത്തിലെ 'ചേലൊത്ത പെണ്ണേ" എന്ന ഗാനം. ആൽബത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് ദമ്പതിമാരാണ്. ഗാനരചന ഐശ്വര്യ വിമോഷും സംഗീതം ഡോ.വിമോഷ് വേണുഗോപാലും. ചേലൊത്ത പെണ്ണേ ഗാനം ആലപിച്ചത് സുദീപ് കുമാർ. എസ്.ബി.ഐയിൽ ചീഫ് മാനേജരായ വിമോഷ് ചാർട്ടേഡ് വെൽത്ത് മാനേജർ, സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ളാനർ, ഫെല്ലോ ഒഫ് അമേരിക്കൻ അക്കാഡമി ഒഫ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു. ലിംക ബുക്ക് ഒഫ് റെക്കാഡ് ഹോൾഡറുമാണ്. അഗ്രികൾച്ചർ ഓഫീസറാണ് ഐശ്വര്യ. ഗാനത്തിന്റെ ആശയം, തിരക്കഥ, കൊറിയോഗ്രഫി, സംവിധാനം നിർവഹിച്ചത് സാജൻ രാമാനന്ദനാണ്.