rahul-gandhi

ഹൈദരാബാദ്: തെലങ്കാനയിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെലങ്കാന ഭരിക്കുന്നത് മുഖ്യമന്ത്രിയല്ല, രാജാവാണെന്ന് രാഹുൽ പരിഹസിച്ചു.

അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസും തെലങ്കാന രാഷ്ട്ര സമിതിയും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

റാവു അഴിമതിക്കാരനാണ്. കോൺഗ്രസിനെ അധികാരത്തിൽ നിന്ന് അകറ്റാൻ ബി.ജെ.പി ടി.ആർ.എസുമായി കൈകോർക്കുകയാണ്. ബി.ജെ.പിയുടെ ‘റിമോട്ട് കൺട്രോളിലാണ് ടി.ആർ.എസ്. അവർക്ക് വോട്ടു ചെയ്യുന്നത് ബി.ജെ.പിക്ക് വോട്ടു ചെയ്യുന്നതിന് തുല്യമാണ്.

മാതൃകാ സംസ്ഥാനമാക്കുന്നതിനായി കോൺഗ്രസ് രൂപീകരിച്ച തെലങ്കാന എന്ന സ്വപ്നം ഒരാൾ തകർത്തു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നിവയിലാകും കോൺഗ്രസിന്റെ ശ്രദ്ധ. കോൺഗ്രസ് ഒരിക്കലും ടി.ആർ.എസുമായി സഖ്യത്തിനില്ല. തെലങ്കാനയ്ക്ക് രൂപംനൽകിയത് ഒരു കുടുംബത്തിനു മാത്രം ഗുണം കിട്ടാനല്ലെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ ആദ്യം വിദേശത്തേക്ക് പോയ രാഹുൽ, അതിനുശേഷം പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് തെലങ്കാനയിലേത്.

എ​ന്താ​ണ് ​സം​സാ​രി​ക്കേ​ണ്ട​തെ​ന്ന്
രാ​ഹു​ൽ:വി​മ​ർ​ശ​ന​വു​മാ​യി​ ​ബി.​ജെ.​പി

മും​ബ​യ്:​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്കെ​തി​രെ​ ​ക​ടു​ത്ത​ ​വി​മ​ർ​ശ​ന​വു​മാ​യി​ ​ബി.​ജെ.​പി.​ ​തെ​ല​ങ്കാ​ന​ ​സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​ ​ക​ർ​ഷ​ക​രെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്യു​ന്ന​തി​ന് ​മു​ൻ​പ് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളു​മാ​യി​ ​ന​ട​ത്തി​യ​ ​കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ​ ​താ​ൻ​ ​എ​ന്താ​ണ് ​സം​സാ​രി​ക്കേ​ണ്ട​ത് ​എ​ന്ന് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​ചോ​ദി​ച്ച​തി​ന്റെ​ ​വീ​ഡി​യോ​ ​ദൃ​ശ്യ​ങ്ങ​ള​ട​ക്കം​ ​ബി.​ജെ.​പി​ ​നേ​താ​വ് ​അ​മി​ത് ​മാ​ള​വ്യ​ ​പു​റ​ത്തു​വി​ട്ടു.​ ​വി​ദേ​ശ​ ​യാ​ത്ര​ക​ൾ​ക്കും​ ​നി​ശാ​ക്ല​ബ്ബി​ലെ​ ​സ​ന്ദ​ർ​ശ​ന​ത്തി​നും​ ​ഇ​ട​യി​ൽ​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​യാ​ൽ​ ​ഇ​ങ്ങ​നെ​യി​രി​ക്കു​മെ​ന്ന് ​മാ​ള​വ്യ​ ​ട്വീ​റ്റ് ​ചെ​യ്തു.​ ​ര​ണ്ട് ​ദി​വ​സ​ത്തെ​ ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​വെ​ള്ളി​യാ​ഴ്ച​യാ​ണ് ​രാ​ഹു​ൽ​ ​തെ​ല​ങ്കാ​ന​യി​ലെ​ത്തി​യ​ത്.
നേ​ര​ത്തേ,​ ​രാ​ഹു​ൽ​ ​നേ​പ്പാ​ളി​ലെ​ ​കാ​ഠ്മ​ണ്ഡു​വി​ലു​ള്ള​ ​നൈ​റ്റ് ​ക്ല​ബ് ​സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്റെ​ ​വീ​ഡി​യോ​യും​ ​മാ​ള​വ്യ​ ​ട്വീ​റ്റ് ​ചെ​യ്തി​രു​ന്നു.​ ​സു​ഹൃ​ത്തും​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ​ ​സു​മ്‌​നി​മ​ ​ഉ​ദ​സി​ന്റെ​ ​വി​വാ​ഹ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​നാ​ണ് ​രാ​ഹു​ൽ​ ​നേ​പ്പാ​ളി​ലെ​ത്തി​യ​ത്.