abromovic

ല​ണ്ട​ൻ​:​ ​ഇം​ഗ്ലീ​ഷ് ​ക്ല​ബ് ​ചെ​ൽ​സി​യു​ടെ​ ​ഉ​ട​മ​സ്ഥാ​വ​കാ​ശം​ ​അ​മേ​രി​ക്ക​ൻ​ ​വ്യ​വ​സാ​യി​ ​ടോ​ഡ് ​ബോ​ഹ്‌​ലി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ഗ്രൂ​പ്പ് ​സ്വ​ന്ത​മാ​ക്കി.​ ​ഇ​തോ​ടെ​ 19​ ​വ​ർ​ഷം​ ​നീ​ണ്ട് ​നി​ന്ന റ​ഷ്യ​ൻ​ ​വ്യ​വ​സാ​യി​ റോമ​ൻ​ ​അ​ബ്രാ​മൊ​വി​ച്ചും​ ​ചെ​ൽ​സി​ ​ക്ല​ബും​ ​ത​മ്മി​ലു​ള്ള​ ​സു​വ​ർ​ണ​ ​ബ​ന്ധ​ത്തി​ന് ​തി​രീ​ശീ​ല​ ​വീ​ണു.​ ​അ​ബ്രാ​മൊ​വി​ച്ചി​ൽ​ ​നി​ന്ന് ​ചെ​ൽ​സി​യു​ടെ​ ​ഉ​ട​മ​സ്ഥാ​വ​കാ​ശം​ ​ടോ​ഡ് ​ബോ​ഹ്‌​ലി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​അ​മേ​രി​ക്ക​ൻ​ ​ ​ബിസിനസ് ടൈ​ക്കൂ​ൺ​ ​മാ​ർ​ക്ക് ​വാ​ൾ​ട്ട​ർ,​അമേരിക്കൻ കമ്പനി ​ക്ലി​യ​ർ​ ​ക്യാ​പി​റ്റ​ൽ,​ ​സ്വി​സ് ​വ്യവസായി​ ​ഹാ​ൻ​സ്ജോ​ർ​ഗ് ​വി​സ്സ് ​തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ട്ട​ ​ക​ൺ​സോ​ർ​ഷ്യ​ത്തി​ന് ​കൈ​മാ​റി​യ​താ​യി​ ​ചെ​ൽ​സി​ ​ഫു​ട്ബാ​ൾ​ ​ക്ല​ബ് ​അ​റി​യി​ച്ചു.​

4.25​ ​ബി​ല്ല്യ​ൺ​ ​പൗ​ണ്ടി​നാ​ണ് ​(​ഏ​ക​ദേ​ശം​ ​നാ​ല​പ്പ​തി​നാ​യി​ര​ത്തി​ ​മൂ​ന്നി​റ്റി​യ​മ്പ​ത്തേ​ഴ് ​കോ​ടി​ ​ഇ​ന്ത്യ​ൻ​ ​രൂ​പ​)​ ​ബോ​ഹ്‌​ലി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ക​ൺ​സോ​ർ​ഷ്യം​ ​ചെ​ൽ​സി​യെ​ ​സ്വ​ന്ത​മാ​ക്കി​യ​തെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​ഈ​ ​മാ​സം​ ​അ​വ​സാ​ന​ത്തോ​ടെ​ ​ഉ​ട​മ​സ്ഥാ​വ​കാ​ശ​ ​കൈ​മാ​റ്റ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർത്തി​യാ​കും.
യു​ക്രെ​യി​നി​ലെ​ ​റ​ഷ്യ​ൻ​ ​അ​ധി​നി​വേ​ശ​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​അബ്രാ​മൊ​വി​ച്ചി​ന്റെ​ ​ഇം​ഗ്ല​ണ്ടി​ലെ​ ​സ്വ​ത്തു​ക്ക​ൾ​ ​മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ഉ​യ​ർ​ന്ന​ത്.​ ​തു​ട​ർ​ന്ന് ​ചെ​ൽ​സി​യു​ടെ​ ​ഉ​ട​മ​സ്ഥാ​വ​കാ​ശം​ ​ക്ല​ബി​ന്റെ​ ​ഭാ​ഗ​മാ​യി​ട്ടു​ള്ള​ ​ചാ​രി​റ്റ​ബി​ൾ​ ​സൊ​സൈ​റ്റി​ക്ക് ​അബ്രാ​മൊ​വി​ച്ച് ​കൈ​മാ​റി​യി​രു​ന്നു.​ ​അ​ബ്രാ​മൊ​​വി​ച്ചി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ൽ​ ​ചെ​ൽ​സി​ ​അ​ഞ്ച് ​ത​വ​ണ​ ​പ്രി​മി​യ​ർ​ ​ലീ​ഗ് ​കി​രീ​ട​വും​ ​2 ത​വ​ണ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗും​ ​സ്വ​ന്ത​മാ​ക്കി.
ചെ​ൽ​സി​ക്ക് ​സ​മ​നി​ല,​ ​യു​ണൈ​റ്റ​ഡി​ന് ​
വ​മ്പ​ൻ​ ​തോ​ൽ​വി

​പു​തി​യ​ ​ഉ​ട​മ​ക​ൾ​ ​ആ​രെ​ന്ന് ​പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പ്രി​മി​യ​ർ​ ​ലീ​ഗി​ൽ​ ​ഇ​ന്ന​ലെ​ ​വോ​ൾ​‌​വ്‌​സി​നെ​ ​സ്വ​ന്തം​ ​ത​ട്ട​ക​ത്തി​ൽ​ ​നേ​രി​ടാ​നി​റ​ങ്ങി​യ​ ​ചെ​ൽ​സി​ 2​-2​ന്റെ​ ​സ​മ​നി​ല​യി​ൽ​ ​കു​രു​ങ്ങി.​ മ​റ്റൊ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​മാ​ഞ്ച​സ്‌​റ്റ​‌​ർ​ ​യു​ണൈ​റ്റ​ഡ് ​ബ്രൈ​റ്റ​ണോ​ട് 4​-0​ത്തി​ന്റെ​ ​നാ​ണം​കെ​ട്ട​ ​തോ​ൽ​വി​ ​വ​ഴ​ങ്ങി.​