v

അമൃത്സർ:പഞ്ചാബിലെ ആം ആദ്മി പാർട്ടി എം.എൽ.എ ജസ്‌വന്ത് സിംഗിന്റെ വീട്ടിലടക്കം റെയ്ഡ് നടത്തി സി.ബി.ഐ. 40.92 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണിത്. മൂന്നിടങ്ങളിലും ജസ്‌വന്തുമായി ബന്ധമുള്ള നിരവധിപ്പേരുടെ വസതികളിലും റെയ്ഡ് നടത്തിയെന്നും സി.ബി.ഐ വൃത്തങ്ങൾ വ്യക്തമാക്കി. 88 വിദേശ കറൻസി നോട്ടുകൾ,​ 16.57 ലക്ഷത്തോളം രൂപ,​ വസ്തുവകളുടെയും ബാങ്ക് അക്കൗണ്ടുകളുടേയും അടക്കം രേഖകൾ എന്നിവയടക്കം പിടിച്ചെടുത്തു.

കേസിൽ ജസ്‌വന്തിനെ കൂടാതെ,​ ബൽവന്ത് സിംഗ്,​ കുൽവന്ത് സിംഗ്,​ തേജീന്ദർ സിംഗ്,​ എന്നിവരടക്കം ഏഴ് പേരും ചില കമ്പനികളും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിൽ ഉണ്ടെന്നാണ് വിവരം.

ലുധിയാനയിലെ ബാങ്ക് ഒഫ് ഇന്ത്യയുടെ പരാതിയിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. പരാതിയിൽ ഉന്നിച്ചിരിക്കുന്ന സ്വകാര്യ കമ്പനിയിലെ ഡയറക്ടർമാരിൽ ഒരാളായിരുന്നു ജസ്‌വന്ത്.