v

കേ​വാ​ദി​യ​:​ ​ഇ​ന്ത്യ​യി​ൽ​ 4.7​ ​ദ​ശ​ല​ക്ഷം​ ​പേ​ർ​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​മ​രി​ച്ചെ​ന്ന​ ​ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ​ ​റി​പ്പോ​ർ​ട്ട് ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​ആ​രോ​ഗ്യ​മ​ന്ത്രി​മാ​ർ.​ 14ാ​മ​ത് ​സെ​ൻ​ട്ര​ൽ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​ഹെ​ൽ​ത്ത് ​ആ​ൻ​ഡ് ​ഫാ​മി​ലി​ ​വെ​ൽ​ഫെ​യ​ർ​ ​കോ​ൺ​ഫ​റ​ൻ​സി​ൽ​ ​പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി​മാ​ർ.​
ഗു​ജ​റാ​ത്തി​ലെ​ ​കേ​വാ​ദി​യ​യി​ൽ​ ​വ്യാ​ഴാ​ഴ്ച​ ​ആ​രം​ഭി​ച്ച​ ​ത്രി​ദി​ന​ ​കോ​ൺ​ഫ​റ​ൻ​സ് ​ന​യി​ച്ച​ത് ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​മ​ൻ​സു​ഖ് ​മാ​ണ്ഡ​വ്യ​യാ​ണ്.
രാ​ജ്യ​ത്തെ​ ​താ​റ​ടി​ച്ച് ​കാ​ണി​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണി​ത്.​ ​മ​ര​ണ​ങ്ങ​ൾ​ ​രേ​ഖ​പ്പെ​ടു​ത്താ​ൻ​ ​മി​ക​ച്ച​ ​സം​വി​ധാ​നം​ ​ഇ​ന്ത്യ​യ്ക്കു​ണ്ട്.​ ​കൊ​വി​ഡ് ​മ​ര​ണ​ങ്ങ​ളു​ടെ​ ​മു​ഴു​വ​ൻ​ ​ക​ണ​ക്കും​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രി​മാ​‌​ർ​ ​പ​റ​ഞ്ഞു.
ഇ​ന്ത്യ​യു​ടെ​ ​സ​ൽ​പ്പേ​രി​ന് ​ക​ള​ങ്കം​ ​വ​രു​ത്താ​നു​ള്ള​ ​ശ്ര​മ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണി​തെ​ന്ന് ​ക​ർ​ണാ​ട​ക​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​കെ.​സു​ധാ​ക​ർ​ ​പ​റ​ഞ്ഞു.​ ​മ​ര​ണ​സം​ഖ്യ​ ​നി​‌​ർ​ണ​യി​ച്ച​ ​ഡ​ബ്ലി​യു.​എ​ച്ച്.​ഒ​യു​ടെ​ ​മാ​‌​ർ​ഗ്ഗ​ത്തേ​യും​ ​അ​ദ്ദേ​ഹം​ ​വി​മ​ർ​ശി​ച്ചു.​ ​ഡ​ബ്ലി​യു.​എ​ച്ച്.​ഒ​യു​ടെ​ ​റി​പ്പോ​ർ​ട്ടി​നെ​തി​രെ​ ​ഇ​വി​ടെ​ ​എ​ത്തി​യി​രി​ക്കു​ന്ന​ ​എ​ല്ലാ​ ​ആ​രോ​ഗ്യ​മ​ന്ത്രി​മാ​രും​ ​ചേ​ർ​ന്ന് ​പ്ര​മേ​യം​ ​പാ​സാ​ക്കി.​ ​വി​ഷ​യ​ത്തി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​അ​തൃ​പ്തി​ ​ഡ​ബ്ലി​യു.​എ​ച്ച്.​ഒ​യെ​ ​അ​റി​യി​ക്ക​ണ​മെ​ന്നും​ ​മ​റ്റ് ​അ​ന്ത​ർ​ദ്ദേ​ശീ​യ​ ​സം​ഘ​ട​ന​ക​ളി​ൽ​ ​ഉ​ന്ന​യി​ക്ക​ണ​മെ​ന്നും​ ​ഞ​ങ്ങ​ൾ​ ​മാ​ണ്ഡ​വ്യ​യോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.
ഡ​ബ്ലി​യു.​എ​ച്ച്.​ഒ​യു​ടെ​ ​റി​പ്പോ​ർ​ട്ട് ​കൃ​ത്രി​മ​മാ​ണെ​ന്ന് ​പ​ഞ്ചാ​ബ് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വി​ജ​യ് ​സിം​ഗ്ല​ ​ആ​രോ​പി​ച്ചു.​ ​ഇ​ന്ത്യ​ ​വി​വ​ര​ശേ​ഖ​ര​ണ​ത്തി​ൽ​ ​മു​ൻ​പ​ന്തി​യി​ലാ​ണ്.​ ​അ​ത് ​സം​ശ​യി​ക്കേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​ഡ​ബ്ലി​യു.​എ​ച്ച്.​ഒ​യു​ടെ​ ​ക​ണ്ടെ​ത്ത​ലി​ന് ​ശാ​സ്ത്രീ​യ​ത​ ​ഇ​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
കൊ​വി​‌​ഡ് ​പോ​രാ​ട്ട​ത്തി​ൽ​ ​മു​ൻ​പ​ന്തി​യി​ൽ​ ​നി​ന്ന​ ​ഇ​ന്ത്യ​യെ​ ​ചെ​റു​താ​ക്കി​ ​കാ​ണി​ക്കാ​നു​ള്ള​ ​ഗൂ​ഢാ​ലോ​ച​ന​യു​ടെ​ ​ഭാ​ഗ​മാ​ണി​തെ​ന്ന് ​മ​ദ്ധ്യ​പ്ര​ദേ​ശ് ​ആ​രോ​ഗ്യ​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി​ശ്വാ​സ് ​സാ​രം​ഗ് ​പ​റ​ഞ്ഞു.​ ​ബി.​ജെ.​പി​ ​ഭ​രി​ക്കാ​ത്ത​ ​സം​സ്ഥാ​ന​ങ്ങ​ളു​ൾ​പ്പെ​ടെ​ ​കോ​ൺ​ഫ​റ​ൻ​സി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ 22​ ​ആ​രോ​ഗ്യ​മ​ന്ത്രി​മാ​രും​ ​ഡ​ബ്ലി​യു.​എ​ച്ച്.​ഒ​യു​ടെ​ ​റി​പ്പോ​ർ​ട്ട് ​അം​ഗീ​ക​രി​ച്ചില്ലെന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.​ ​സി​ക്കിം​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​എം.​കെ.​ശ​ർ​മ്മ,​ ​ബി​ഹാ​ർ​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​മം​ഗ​ൽ​ ​പാ​ണ്ഡേ​ ​തു​ട​ങ്ങി​യ​വ​രും​ ​ഡ​ബ്ലി​യു.​എ​ച്ച്.​ഒ​യെ​ ​വി​മ​ർ​ശി​ച്ചു.

 വിഷയം അന്താരാഷ്ട്ര തലത്തിൽ ഉന്നയിക്കാൻ ഇന്ത്യ

വേൾഡ് ഹെൽത്ത് അസംബ്ലി അടക്കമുള്ള അന്താരാഷ്ട്ര ഫോറങ്ങളിൽ വിഷയം ഇന്ത്യ ഉന്നയിച്ചേക്കുമെന്ന് ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.