
ശ്രീനഗർ: ജമ്മു ആൻഡ് കാശ്മീർ നാഷണൽ പാന്ഥേഴ്സ് പാർട്ടി നേതാവും മുൻ മന്ത്രിയുമായ ഹർഷ് ദേവ് സിംഗ് ഇന്നലെ എൻ.പി.പി നേതാക്കളായ രാജേഷ്, പണ്ട്ഗോത്ര, ഗഗൻ പ്രതാപ് സിംഗ്, പുരുഷോട്ടം പരിഹാർ, സുധേഷ് ദോഗ്ര എന്നിവരോടൊപ്പം ആം ആദ്മി പാർട്ടിയിൽ ചേർന്നു. കഴിഞ്ഞ മാസം ഡൽഹിയിലെത്തി ആപ്പ് നേതാക്കളുമായി സിംഗ് ചർച്ച നടത്തിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു.