kids
കിഡ്സ് അത്‌ലറ്റിക് ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ നിന്ന്

തിരുവനന്തപുരം : സംസ്ഥാന അത്‌ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കിഡ്സ് അത്‌ലറ്റിക്സ് ഡേ ആഘോഷം നടന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കുട്ടികൾക്ക് അനുയോജ്യമായ അത്‌ലറ്റിക്സ് ഇനങ്ങളുടെ പ്രദർശനവും പരിശീലനവും നടന്നു. സംസ്ഥാന അത്‌ലറ്റിക്സ് അസോസിയേഷൻ ഓണററി സെക്രട്ടറി പി.ഐ ബാബു,തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി കെ.രാമചന്ദ്രൻ,അത്‌ലറ്റിക്സ് കോച്ച് രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.