
ലക്നൗ: കുളി വീഡിയോയെ പരിഹസിച്ചവരെ വീണ്ടും കുളി കൊണ്ട് തന്നെ നേരിട്ട് യു.പി മന്ത്രി നന്ദഗോപാൽ ഗുപ്ത. പാർട്ടി പ്രവർത്തകന്റെ വീട്ടിലെ കുളിമുറിയിൽ ഹാൻഡ് പമ്പിൽനിന്നു വെള്ളമെടുത്തു കുളിക്കുന്ന വിഡിയോ ട്വീറ്റ് ചെയ്തതായിരുന്നു പരിഹസിച്ചവർക്ക് ഗുപ്ത മറുപടി നൽകിയത്.
യോഗി സർക്കാരും മുൻ സർക്കാരുകളും തമ്മിലുള്ള വ്യത്യാസം ഇതാണ്. യോഗി സർക്കാരും സാധാരണക്കാരും തമ്മിൽ അകലമോ വ്യത്യാസമോ ഇല്ല. ഈ സർക്കാരിൽ വി.ഐ.പി സംസ്കാരമില്ല.’– അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞയാഴ്ച, ബറേലി ജില്ലയിലെ സന്ദർശന വേളയിൽ ഭരതൗൾ ഗ്രാമത്തിലെ പാർട്ടി പ്രവർത്തകന്റെ വീട്ടിൽ മന്ത്രി താമസിച്ചിരുന്നു. ഹാൻഡ്പമ്പിൽ നിന്നു വെള്ളമെടുത്തു കുളിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് ഒരുപാടുപേർ മന്ത്രിയെ അഭിനന്ദിച്ചെങ്കിലും ചിലർ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി കുളി ദൃശ്യങ്ങൾ വീണ്ടും പോസ്റ്റ് ചെയ്തത്.
आज शाहजहांपुर जनपद के सिंधौली विकासखंड के चक कन्हऊ गांव में श्रीमती सहोदरा जी पत्नी श्री लीलाराम जी के घर पर रात्रि विश्राम के बाद सुबह की चाय और लोगों से बातचीत करते हुए दिन की शुरुआत हुई। वहीं हैंडपंप के पानी से स्नान किया। pic.twitter.com/fbewNxpx2b
— Nand Gopal Gupta 'Nandi' (@NandiGuptaBJP) May 7, 2022