electric

തിരുവനന്തപുരം: എർത്ത് എനർജി ഇ.വിയെ ഏറ്റെടുത്ത് ജിൻഡാൽ വേൽഡ്‌വൈഡ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ജിൻഡാൽ മൊബിലിട്രിക് പ്രൈവറ്റ് ലിമിറ്റഡ്. ഡെനിം, ഹോം ടെക്‌സ്റ്റൈൽ, പ്രത്യേക തുണിത്തരങ്ങൾ, ടെക്‌നിക്കൽ ഫാബ്രിക് തുടങ്ങിയവയുടെ ഏറ്റവും വലിയ നിർമ്മാതാക്കളും കയറ്റുമതിക്കാരുമാണ് ജിൻഡാൽ വേൽഡ്‌വൈഡ് ലിമിറ്റഡ്. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ പ്ലാറ്റ്‌ഫോം, എർത്ത് എനർജിയുടെ ബ്രാൻഡുകളായ ഗ്ലൈഡ് എസ്.എക്‌സ്, ഗ്ലൈഡ് എസ്എക്‌സ് പ്ളസ്, ഇവോൾവ് ആർ., ഇവോൾ എസ് എന്നിവ ജിൻഡാൽ മൊബിലിട്രികിന്റെ ഭാഗമാകും. യാത്രാ സ്‌കൂട്ടറുകളാണ് ഗ്ലൈഡ് എസ്.എക്‌സ്, ഗ്ലൈഡ് എസ്.എക്‌സ് പ്ളസ് എന്നിവ. ഇവോൾവ് ആർ., ഇവോൾ എസ് എന്നിവ യാത്രാ, ക്രൂസർ മോട്ടോർസൈക്കിളുകളാണ്. മുംബയ് കേന്ദ്രമായ വാഹന നിർമ്മാണ സ്റ്റാർട്ടപ്പായ എർത്ത് എനർജി ഇ.വിക്ക് മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ വിതരണക്കാരുണ്ട്. 2017ൽ സ്ഥാപിതമായ കമ്പനിയാണ് എർത്ത് എനർജി.