kk

വാഷിംഗ്‌ടൺ ; ഹോളിവുഡ് താരം ജോണി ഡെപ്പിനെതിരെ കഴിഞ്ഞ ദിവസം വിചാരണയ്ക്കിടെ ഗുരുതര ആരോപണങ്ങളാണ് മുൻഭാര്യയും നടിയുമായ ആംബർ ഹെഡ് ഉന്നയിച്ചത്. കുപ്പികൊണ്ട് ലൈംഗികമായി പീഡിപ്പിച്ചെന്നും കൊല്ലാൻ ശ്രമിച്ചെന്നും ആംബർഹെഡ് കോടതിയിൽ പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾ ജോണി ഡെപ്പ് നിഷേധിച്ചിരുന്നു. ഇപ്പോഴിതാ ജോമി ഡെപ്പിനെതിരായ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവിട്ടിരിക്കുകയാമ് ആംബർ ഹേഡ്.

ജോണി ഡെപ്പ് ഉപയോഗിച്ചിരുന്ന കൊക്കെയ്‌ൻ കാണാതായതിനെ തുടർന്ന് തന്നെ നടൻ ദേഹ പരിശോധന നടത്തിയതായി നടി ആരോപിച്ചു. ദേഹ പരിശോധനയ്ക്കിടെ തന്റെ യോനിയിൽ വിരൽ കയറ്റി തിരച്ചിൽ നടത്തിയെന്ന് ആംബർ ഹേർഡ് വെളിപ്പെടുത്തി

ന്യൂയോർക്ക് ആസ്ഥാനമായുള്ള ഫോറൻസിക് സൈക്കോളജിസ്റ്റും ഗാർഹിക പീഡന കേസുകൾ കൈകാര്യം ചെയ്യുന്ന ഡോ. ഡോൺ ഹ്യൂഗ്‌സും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഹേഡിന്റെ നൈറ്റ് ഗൗൺ വലിച്ചുകീറുകയും ഓറൽ സെക്‌സ് ചെയ്യാൻ നിർബന്ധിക്കുകയും ചെയ്‌തുവെന്നും ഹേഡ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു ഡെപ്പിന്റെ പെരുമാറ്റമെന്നും അവർ വെളിപ്പെടുത്തി. "എന്റെ അടിവസ്ത്രങ്ങൾ അയാൾ അഴിച്ചുമാറ്റി. ഡെപ്പ് എന്റെ യോനിയിലേക്ക് വിരൽ കയറ്റി പരിശോധന നടത്തി, വെറുതെ ആ മഞ്ഞ വെളിച്ചത്തിലേക്ക് നോക്കി നിൽക്കാൻ മാത്രമേ തനിക്ക് കഴിഞ്ഞുള്ളൂവെന്നും ഹേഡ് പറയുന്നു.

ജോണി ഡെപ്പ് ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ശേഷം താൻ ഡിപ്രഷനിലായിരുന്നുവെന്നും ഹേഡ് പറഞ്ഞു.പ്പ് തന്റെ നൈറ്റ് ഗൗൺ വലിച്ചുകീറി കുപ്പികൊണ്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നും ആംബർ വെളിപ്പെടുത്തി. ദി അഡ്‌ഡറൽ ഡയറീസിലെ സഹനടനായ ജെയിംസ് ഫ്രാങ്കോയുമായി തനിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ജോണി ഡെപ്പ് തന്നെ വിമാനത്തിൽ വച്ച് ചവിട്ടുകയും തല്ലുകയും ചെയ്തതായും ആംബർ ഹേർഡ് ആരോപിച്ചു.

2015 മാർച്ചിൽ ജോണി‍ ഡെപ്പ് മദ്യപിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മദ്യക്കുപ്പിയെടുത്ത് ഞാൻ നിലത്തടിച്ച് പൊട്ടിച്ചു. ഇതിൽ കുപിതനായ ഡെപ്പ് മറ്റൊരു കുപ്പിയെടുത്ത് എനിക്കുനേരെ എറിഞ്ഞു. ഇതിനിടെ ഒരു കുപ്പിയെടുത്ത് തല്ലിപ്പൊട്ടിച്ച് അത് എന്റെ കഴുത്തിനോടു ചേർത്ത് പിടിച്ച് ഡെപ്പ് ഭീഷണിപ്പെടുത്തി. എന്റെ മുഖം വികൃതമാക്കുമെന്നായിരുന്നു ഒരു ഭീഷണി. ഞാൻ അയാളുടെ ജീവിതം നശിപ്പിച്ചെന്ന് അലറിവിളിച്ചാണ് പൊട്ടിയ കുപ്പി കഴുത്തിനുനേരെ പിടിച്ചത്’ – ആംബർ ഹെഡ് പറഞ്ഞു. ഡെ

2015 ലാണ് ജോണി ഡെപ്പും ആംബർ ഹെഡും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴാണ് ഡെപ്പിന്റെ ക്രൂരതയ്ക്ക് ഇരയാകുന്നത്.