rahul-gandhi

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസി. രാഹുൽ ഗാന്ധി ഹൈദരാബാദിൽ നിന്ന് മത്സരിച്ച് തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ തയ്യാറാകണമെന്നും ഒവൈസി പറഞ്ഞു. അതിനായി അദ്ദേഹം രാഹുലിനെ ഹൈദരാബാദിൽ മത്സരിക്കാൻ ക്ഷണിച്ചു. മേഡക്കില്‍ നിന്ന് വേണമെങ്കിലും മത്സരിക്കാം- ഒവൈസി കൂട്ടിച്ചേര്‍ത്തു.

തെലങ്കാന സന്ദര്‍ശനം നടത്തുന്ന രാഹുല്‍, താന്‍ വന്നിരിക്കുന്നത് ടി.ആര്‍.എസ്, ബി.ജെ.പി, എ.ഐ.എം.ഐ.എം എന്നിവര്‍ക്ക് വെല്ലുവിളിയുമായിട്ടാണെന്ന് പ്രസ്താവിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഒവൈസി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് താന്‍ ഇക്കാര്യം പറയുന്നതെന്ന് ഒവൈസി പറഞ്ഞതെന്നും വാർത്താഏജൻസി റിപ്പോർട്ട് ചെയ്യുന്നു,​