gokulam

കൊൽക്കത്ത: കൊ​ൽ​ക്ക​ത്ത​:​ ​ഐ​ ​ലീ​ഗി​ൽ​ ​ഇ​ന്ന​ലെ​ ​രാ​ജ​സ്ഥാ​ൻ​ ​എ​ഫ്.​സി​യെ​ ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​ഒ​രു​ഗോ​ളി​ന് ​കീ​ഴ​ട​ക്കി​ ​തോ​ൽ​വി​ ​അ​റി​യാ​തെ​യു​ള്ള​ ​കു​തി​പ്പ് ​തു​ട​ർ​ന്ന​ ​ഗോ​കു​ലം​ ​കേ​ര​ള​ ​എ​ഫ്.​സി​ക്ക് ​കി​രീ​ടം​ ​നേ​ടാ​ൻ​ ​ഇ​നി​ ​ഒ​രു​ ​പോ​യി​ന്റ് ​മാ​ത്രം​ ​മ​തി.​ ​ജോ​ർ​ദ​യി​ൻ​ ​ഫ്ലെ​ച്ച​റാ​ണ് ​രാ​ജ​സ്ഥാ​നെ​തി​രെ​ 27​-ാം​ ​മി​നി​ട്ടി​ൽ​ ​ഗോ​കു​ല​ത്തി​ന്റെ​ ​വി​ജ​യ​ ​ഗോ​ൾ​ ​നേ​ടി​യ​ത്.​ ​സാ​ന്റോ​സ് 89​-ാം​ ​മി​നി​ട്ടി​ൽ​ ​ചു​വ​പ്പ് ​കാ​ർ​ഡ് ​ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ​പ​ത്തു​പേ​രു​മാ​യാ​ണ് ​രാ​ജ​സ്ഥാ​ൻ​ ​മ​ത്സ​രം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ലീഗിൽ ഇനി ബാക്കിയുള്ള രണ്ട് മത്സരത്തിൽ നിന്ന് ഒരു പോയിന്റ് മാത്രം നേടിയാൽ ഗോകുലം കേരളക്ക് ഐ ലീഗ് കിരീടം നിലനിർത്താൻ സാധിക്കും. അല്ലെങ്കിൽ രണ്ടാം സ്ഥാനത്തുള്ള മുഹമ്മദൻസ് അടുത്ത ഏതെങ്കിലും മത്സരത്തിൽ തോ​റ്റാലും ഗോകുലത്തിന് രണ്ടാം തവണയും ഐ ലീഗ് കിരീടം സ്വന്തം ഷെൽഫിലെത്തിക്കാം.