stealthing

ബെർലിൻ : ഗർഭിണിയാകാൻ വേണ്ടി കാമുകന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ദ്വാരമുള്ള കോണ്ടം നൽകിയ കേസിൽ യുവതി ജയിലിൽ. പശ്ചിമ ജർമ്മനിയിൽ നിന്നുള്ള 39 കാരിയെയാണ് ബീലെഫെൽഡ് നഗരത്തിലെ കോടതി ശിക്ഷിച്ചത്. നാൽപ്പത്തിരണ്ട് കാരനായ സുഹൃത്തിനെ യുവതി വഞ്ചിച്ചു എന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ നൽകിയത്.

ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുന്ന കോണ്ടത്തിൽ ദ്വാരമിടുകയോ, ബന്ധപ്പെടുന്നതിനിടെ പങ്കാളിയോട് പറയാതെ കോണ്ടം നീക്കം ചെയ്യുകയോ ചെയ്യുന്നത് പാശ്ചാത്യ രാജ്യങ്ങളിൽ വലിയ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. സ്‌തെൽതിംഗ് എന്ന് അറിയപ്പെടുന്ന

ഈ കുറ്റകൃത്യത്തിൽ സാധാരണ പുരുഷൻമാരാണ് ശിക്ഷിക്കപ്പെടുന്നത്. എന്നാൽ ഇതാദ്യമായാണ് ഒരു സ്ത്രീ ശിക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ വർഷമാദ്യമാണ് യുവതി യുവാവിനെ പരിചയപ്പെടുന്നത്. ഓൺലൈനിലൂടെ പരിചയപ്പെട്ട ഇവർ തമ്മിലുള്ള ബന്ധം ക്രമേണ ലൈംഗിക ബന്ധത്തിലേക്ക് എത്തുകയായിരുന്നു.

പിന്നീട് യുവതി ഗർഭിണിയാകാനുള്ള പദ്ധതി തയ്യാറാക്കുകയും പങ്കാളി അറയിൽ സൂക്ഷിച്ചിരുന്ന കോണ്ടത്തിൽ ദ്വാരങ്ങളിടുകയുമായിരുന്നു. എന്നാൽ തന്റെ പദ്ധതികൾ വിജയിച്ചില്ലെന്ന് കണ്ട യുവതി കാമുകനോട് താൻ ഗർഭിണിയാണെന്നും, കോണ്ടത്തിൽ ദ്വാരമിട്ടുവെന്നും വെളിപ്പെടുത്തി. തുടർന്ന് യുവാവ് പരാതിപ്പെട്ടതോടെയാണ് കേസ് ആരംഭിച്ചത്. പുരുഷന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് കോണ്ടം ഉപയോഗശൂന്യമായതെന്ന കണ്ടെത്തലാണ് യുവതിയെ കുറ്റക്കാരിയാക്കി വിധിക്കാൻ കോടതിയെ പ്രേരിപ്പിച്ചത്.