
കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് ട്രെൻഡുകൾ മാറുന്നത്. മറ്റാർക്കുമില്ലാത്ത മോഡൽ വസ്ത്രം തനിക്കും വേണം, എല്ലാവരും ശ്രദ്ധിക്കണമെന്നൊക്കെ ആഗ്രഹിക്കുന്ന നിരവധിപേരുണ്ട്. അത്തരത്തിൽ ഫാഷൻ ലോകത്ത് തിളങ്ങാൻ ആഗ്രഹിക്കുന്നവർക്കായി റിവേഴ്‌സിബിൾ കുർത്തയുമായെത്തിയിരിക്കുകയാണ് സരിത ജയസൂര്യ ഡിസൈൻ സ്റ്റുഡിയോ.

അകവും പുറവും ഒരുപോലെ ഉപയോഗിക്കാമെന്നതാണ് ഈ കുർത്തയുടെ പ്രധാന സവിശേഷത. വ്യത്യസ്തമായ ഡിസൈനുകളാണ് ഇരുവശവും നൽകിയിരിക്കുന്നത്. അതിനാൽത്തന്നെ രണ്ടും രണ്ട് വസ്ത്രമായിട്ടേ ആളുകൾക്ക് തോന്നുകയുള്ളൂ.
ഷർട്ടുകളിലൊക്കെ നേരത്തെ റിവേഴ്സിബിൾ രീതി പരീക്ഷിച്ചിട്ടുണ്ടെങ്കിലും കുർത്തയിൽ ഇതാദ്യമായിട്ടാണെന്ന് ജയസൂര്യയുടെ ഭാര്യ സരിത ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി. റിവേഴ്സിബിൾ ഡ്രസുകളിൽ സാധാരണയായി പ്ലെയിൻ കളറാണ് ഉപയോഗിക്കാറ്. എന്നാൽ ഇതിൽ മൾട്ടികളരാണ് ഉപയോഗിച്ചിരിക്കുന്നത്.