
മകന്റെ വായിൽ സിഗരറ്റ് വച്ച ശേഷം തോക്ക് കൊണ്ട് അഭ്യാസപ്രകടനവുമായി പിതാവ്. തന്റെ ഷൂട്ടിംഗ് വൈദഗ്‌ദ്ധ്യം കാണിക്കുന്നതിനായി ഇയാൾ മകന്റെ വായിലിരിയ്ക്കുന്ന സിഗരറ്റിന് നേരെ എ.കെ 47 ഉപയോഗിച്ച് നിറയൊഴിച്ചു. ഇറാക്കിൽ നടന്ന ഞെട്ടിക്കുന്ന ഈ നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്.
പിതാവ് പറയുന്നതു പോലെ തന്നെ സിഗരറ്റ് കുട്ടി വായിൽ വച്ച് നിൽക്കുന്നുണ്ട്. മകനോട് സിഗരറ്റ് വായിൽ പിടിക്കാൻ പിതാവ് തന്നെയാണ് ആവശ്യപ്പെടുന്നത്. പിന്നാലെ സിഗരറ്റിനെ ലക്ഷ്യമാക്കി കെെയിലിരുന്ന കലാഷ്‌നിക്കോവ് ഉപയോഗിച്ച് ഇയാൾ വെടിവച്ചു.
ഇറാക്കി ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്. ഇറാക്കിലെ ഒരു സ്‌നൈപ്പർ തന്റെ കഴിവ് തെളിയിക്കാനായി ഒരു കുട്ടിയുടെ ജീവൻ അപകടപ്പെടുത്തുകയാണെന്ന് ഇവർ ട്വീറ്റ് ചെയ്‌തു.
ഇയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യം പല ഭാഗത്തുനിന്നും ഉയരുന്നുണ്ട്. എന്നാൽ ഇതുവരെ ഇയാൾക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഇതിന് മുൻപും ഇറാക്കിൽ സമാന സംഭവങ്ങൾ നടന്നിട്ടുണ്ട്. ഒരു പെൺകുട്ടിയുടെ വായിൽ ഉണ്ടായിരുന്ന ലക്ഷ്യത്തിലേക്ക് ഒരാൾ വെടിയുതിർത്തുവെന്ന വാർത്തകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
