
ലോക മാതൃദിനത്തിൽ അമ്മയോടൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടൻ മോഹൻലാൽ. അമ്മയുടെ തോളിൽ തലവച്ച് കണ്ണുകളടച്ചിരിക്കുന്ന ചിത്രമാണ് താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപുള്ള ചിത്രമാണിത്.
ഹാപ്പി മദേർസ് ഡേ എന്ന ക്യാപ്ഷനോടെയാണ് അമ്മ ശാന്തകുമാരിയോടൊപ്പമുള്ള ചിത്രം മോഹൻലാൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എം.എൽ.എ വി.കെ പ്രശാന്ത് ഉൾപ്പടെയുള്ള പ്രമുഖർ നടന്റെ പോസ്റ്റിന് കമന്റുകളായി മദേർസ് ഡേ ആശംസകൾ അറിയിക്കുന്നുണ്ട്.

മാതൃദിനമായ ഇന്ന് നിരവധി താരങ്ങൾ അമ്മയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നുണ്ട്.