
വാഷിംഗ്ടൺ : പ്രശസ്ത അമേരിക്കൻ കോമിക് ബുക്ക് ആർട്ടിസ്‌റ്റും എഴുത്തുകാരനുമായ ജോർജ് പെരെസ് ( 67 ) അന്തരിച്ചു. അവഞ്ചേഴ്സ്, വണ്ടർ വുമൺ, ദ റ്റീൻ ടൈറ്റൻസ് തുടങ്ങിയ സൂപ്പർ ഹീറോ കഥാപാത്രങ്ങളെ വരച്ചാണ് ജോർജ് പ്രശസ്തനായത്. കഴിഞ്ഞ ഒരു വർഷമായി ഇദ്ദേഹം പാൻക്രിയാറ്റിക് ക്യാൻസർ ചികിത്സയിലായിരുന്നു. മാർവൽ, ഡി.എസി കോമിക്സ് എന്നിവ അനുശോചനം രേഖപ്പെടുത്തി.
പോർട്ടറീക്കോ വംശജനായ ജോർജ് 20 വയസ് തികയുന്നതിന് മുന്നേ മാർവൽ കോമിക്സിൽ അസിസ്റ്റന്റായാണ് കരിയർ ആരംഭിച്ചത്. ഈഗിൾ അവാർഡ്, ഇൻക്പോട്ട് അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കരോൾ ഫ്ലിൻ ആണ് ജോർജ് പെരെസിന്റെ ഭാര്യ.