
മുംബയ്: ആരാധകരെ നിരാശരാക്കി ബാംഗ്ലൂർ താരം വിരാട് കൊഹ്‌ലി വീണ്ടും ആദ്യ പന്തിൽ പുറത്തായി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് താരം വീണ്ടും നിരാശപ്പെടുത്തിയത്. സീസണിൽ മൂന്നാം തവണയാണ് കൊഹ്ലി ഗോൾഡൻ ഡക്കാവുന്നത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിനായി കൊഹ്‌ലിയും ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുമാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തത്. ജെ സുചിത്താണ് ആദ്യ ഓവർ എറിഞ്ഞത്. നിരുപദ്രവകാരിയായ ആദ്യ പന്തിൽ തന്നെ കൊഹ്ലി പുറത്തായി. ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ന്‍ വില്യംസണിനാണ് ക്യാച്ച്.
ഹൈദരാബാദിനെ നേരത്തെ നേരിട്ടപ്പോഴും കൊഹ്‌ലി ഗോള്‍ഡന്‍ ഡക്കായിരുന്നു. മാര്‍ക്കോ ജാന്‍സനാണായിരുന്നു അന്ന് വിക്കറ്റ്. സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 19 റണ്‍സ് ശരാശരിയില്‍ 216 റണ്‍സ് മാത്രമാണ് കൊഹ്‌ലിക്ക് നേടാനായത്.
There's no use to cry over the spilt milk!
— Vin (@VinilShah8) May 8, 2022
Comeback King😭🙌🏻👑#IPL2022 #Kohli #ViratKohli𓃵 #RCBvSRH @RCBTweets @imVkohli pic.twitter.com/bAH1oGwuDr