dinosaurs-apocalypse

ഒരു കാലത്ത് ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും വിറപ്പിച്ച് കഴിഞ്ഞിരുന്ന ഭീമാകാരന്മാരായ ജീവിവർഗമായിരുന്നു ദിനോസറുകൾ. നാം സിനിമയിലൂടെയും കഥകളിലൂടെയും മാത്രം കണ്ടും കേട്ടും അറിഞ്ഞ ദിനോസറുകൾ 66 ദശലക്ഷം വർഷം മുന്പ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി എന്നാണ് പഠനങ്ങൾ പറയുന്നത്.

ഛിന്നഗ്രഹങ്ങളും ഉൽക്കകളും പതിച്ചതാണ് ദിനോസർ എന്ന വർഗത്തിന് വംശനാശം സംഭവിക്കാൻ കാരണമായി കരുതപ്പെടുന്നത്. അങ്ങനെ തന്നെയാണ് നാം പഠിച്ചിട്ടുള്ളതും.

ഈ ദിനോസറുകളെ തുടച്ചുനീക്കിയ ഛിന്നഗ്രഹത്തിന് 10.6 മുതൽ 80.9 കിലോമീറ്റർ വരെ വ്യാസമുണ്ടായിരുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. 650 ലക്ഷം വർഷം മുന്പാണ് ഇത് ഭൂമിയിൽ പതിച്ചത്.

ഏകദേശം 180 ദശലക്ഷത്തിലധികം വർഷം ഭൂമിയെ അടക്കി വാണിരുന്ന ദിനോസർ എന്ന ജീവിവർഗത്തിന് അങ്ങനെ അവസാനമായി. വിനാശകരമായ ഈ വംശനാശത്തിന് വഴിയൊരുക്കിയ ആ ആഘാതത്തിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്തിയിട്ട് അധികം കാലമായിട്ടില്ല.

dinosaurs-apocalypse

ഛിന്നഗ്രം പതിച്ചതാണ് ദിനോസറുകൾ ഇല്ലാതായതെന്ന് നാം പഠിച്ചിട്ടുണ്ട്. എന്നാൽ ഈ ഛിന്നഗ്രഹം എവിടെയാണ് പതിച്ചതെന്നോ എവിടെ നിന്നാണ് വന്നതെന്നോ നിങ്ങൾക്കറിയുമോ? ഭൂമിയുടെ ഏത് കോണിലാണ് ഈ ഭീമമായ ഛിന്നഗ്രഹം വന്ന് വീണതെന്നുള്ള കാര്യത്തെപ്പറ്റി പഠനങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഒടുവിൽ ആ വസ്തുതയും ശാസ്ത്രം കണ്ടെത്തി.

dinosaurs-apocalypse

മെക്സിക്കോയിലെ യുകാറ്റൻ ഉപദ്വിപീയ (പെനിൻസുല) മേഖലയിലുള്ള ചിക്സുലബിൽ വച്ചാണ് ഛിന്നഗ്രഹം ഭൂമിയെ സ്പർശിച്ചത്. അതുണ്ടാക്കിയ ആഘാതം സുനാമിക്ക് സമാനമായ വലിയ തിരമാലകളും ഭൂകന്പങ്ങളും സൃഷ്ടിച്ചു.

ആ പ്രദേശത്തിനടുത്തുള്ള അഗ്നിപർവതങ്ങളുടെ പ്രവർത്തനങ്ങളുണ്ടാവാനും ഇത് കാരണമായി. ഈ ഛിന്നഗ്രഹത്തിന്റെ ഉറവിടവും ശാസ്ത്രജ്ഞർ കണ്ടെത്തുകയുണ്ടായി. ചൊവ്വയിൽ നിന്നോ വ്യാഴത്തിൽ നിന്നോ ആയിരിക്കാം ഈ ഛിന്നഗ്രഹം ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്.

dinosaurs-apocalypse