
കോഴിക്കോട്: തൃക്കാക്കരയിൽ എ.എൻ. രാധാകൃഷ്‌ണൻ ശക്തമായ പോരാട്ടം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ ഇരട്ടനീതി പ്രശ്‌നവും ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും തൃക്കാക്കരയിൽ ചർച്ചയാകും. ക്രൈസ്‌തവ, ഹൈന്ദവ വിശ്വാസപ്രമാണങ്ങളെ തകർക്കാൻ ശ്രമിക്കുന്ന, മതഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഇടത്-വലത് മുന്നണികൾക്കെതിരെ ജനവിധിയുണ്ടാകും. മതഭീകരതയ്‌ക്കെതിരായ ക്രൈസ്‌തവസഭകളുടെ ആശങ്ക തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
സിൽവർലൈൻ കേരളത്തിൽ വരാത്തത് മോദി സർക്കാർ കേന്ദ്രം ഭരിക്കുന്നത് കൊണ്ട് മാത്രമാണ്. അത് തൃക്കാക്കരയിലെ ജനങ്ങൾക്കറിയാം. നരേന്ദ്രമോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ബി.ജെ.പി ഉയർത്തി കാണിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.