
കോഴിക്കോട്: കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടിയു) സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.പി. ചിത്തരഞ്ജൻ എം.എൽ.എയെയും പ്രസിഡന്റായി കൂട്ടായി ബഷീറിനെയും വീണ്ടും തിരഞ്ഞെടുത്തു. നിലവിലെ സംസ്ഥാന ട്രഷറർ സി.പയസ് തൽസ്ഥാനത്ത് തുടരും.
എസ്.നാഗപ്പൻ, കാറ്റാടി കുമാരൻ, അഡ്വ. യു.സൈനുദ്ധീൻ, സി.പി.കുഞ്ഞിരാമൻ, സി.രാജാദാസ്, ഐ. കെ.വിഷ്‌ണുദാസ്, പി.ഐ. ഹാരിസ്, ഭാസുരാ ദേവി, ഇ.കെന്നഡി, എ.അനിരുദ്ധൻ, കെ. ദാസൻ (വൈസ് പ്രസിഡന്റുമാർ), ടി.മനോഹരൻ, കെ.കെ. രമേശൻ, കെ.സി. രാജീവ്, സി. ഷാംജി, എച്ച്. ബേസിൽലാൽ, ആന്റണി ഷീലൻ, വി.വി.അനിത, അഡ്വ. പി.സന്തോഷ്, വി.കെ.മോഹൻദാസ്, കൈനസ് റൊസാരിയോ (സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.
മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്, സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് ജെ. മേഴ്‌സിക്കുട്ടിയമ്മ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ. മുകുന്ദൻ, കോഴിക്കോട് ഡെപ്യൂട്ടി മേയർ മുസഫിർ അഹമ്മദ്, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി.പ്രേമ എന്നിവർ സംസാരിച്ചു.