pranathi

തിരുവനന്തപുരം : പ്രഥമ കേരള ഗെയിംസിൽ ഏറ്റവും കൂടുതൽ വ്യക്തിഗത മെഡലുകൾ എന്ന റെക്കാഡ് സ്വന്തമാക്കി ടേബിൾ ടെന്നീസ് താരം പ്രണതി പി.നായർ.രണ്ടുവീതം സ്വർണവും വെള്ളിയുമായി നാലുമെഡലുകളാണ് പ്രണതി സ്വന്തമാക്കിയത്. വനിതാ സിംഗിൾസിലും മിക്സഡ് ഡബിൾസിലുമാണ് പ്രണതി സ്വർണം നേടിയത്.വനിതാ ഡബിൾസിലും ടീം ഇനത്തിലും വെള്ളിയും നേടി. തിരുവനന്തപുരം സ്വദേശിയായ പ്രണതി ദേശീയ തലത്തിൽ ശ്രദ്ധ നേടിയ ടേബിൾ ടെന്നീസ് താരമാണ്. കഴിഞ്ഞ ദേശീയ, സംസ്ഥാനചാമ്പ്യൻഷിപ്പുകളിൽ വിവിധ ഏജ് കാറ്റഗറികളിൽ പ്രണതി മെഡലുകൾ നേടിയിരുന്നു.