iplcsk

മും​ബ​യ് ​:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ ​ഡ​ൽ​ഹി​ ​ക്യാ​പി​റ്റ​ൽ​സി​നെ​തി​രെ​ ​ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​കിം​ഗ്സ് ​91 റൺ​സി​ന്റെ വി​ജയം നേടി​. ആദ്യം ബാറ്റുചെയ്ത ചെന്നൈ ആ​റ് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 208​ ​റ​ൺ​സെ​ടു​ത്തു.​ ഡൽഹി​ 117 റൺ​സി​ന് ആൾഒൗട്ടായി​.

​ഡെ​വോ​ൺ​ ​കോ​ൺ​വോ​യ്(87​),​റി​തു​രാ​ജ് ​ഗെ​യ്ക്ക്‌​വാ​ദ് ​(41​),​ശി​വം​ ​ദു​ബെ​(32​),​ധോ​ണി​ ​(21​*​)​എ​ന്നി​വ​രു​ടെ​ ​ബാ​റ്റിം​ഗാ​ണ് ​ചെ​ന്നൈ​യ്ക്ക് ​ക​രു​ത്താ​യ​ത്.​ കോൺവോയ്‌യും ഗെയ്ക്ക്‌വാദും ചേർന്ന് ആദ്യ വിക്കറ്റിൽ 11ഓവറിൽ 110 റൺസാണ് കൂട്ടിച്ചേർത്തത്.

മറുപടിക്കിറങ്ങിയ ഡൽഹിയെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊയീൻ അലിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഡ്വെയ്ൻ ബ്രാവോയും സിമർജീത് സിംഗും മുകേഷ് ചൗധരിയും ചേർന്നാണ് തകർത്തുകളഞ്ഞത്. മിച്ചൽ മാർഷ്(25), ക്യാപ്ടൻ റിഷഭ് പന്ത് (21),ശാർദ്ദൂൽ താക്കൂർ (24) എന്നിവർ മാത്രമാണ് ഡൽഹി നിരയിൽ രണ്ടക്കം കടന്നത്. മൊയീൻ അലി നാലോവറിൽ 13 റൺസ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

ഡെവോൺ കോൺവേയ്‌യാണ് മാൻ ഒഫ് ദ മാച്ച്.

ഇന്നത്തെ മത്സരം

മുംബയ് Vs കൊൽക്കത്ത