halal

കോഴിക്കോട്: ഹലാൽ അല്ലാത്ത ബീഫ് വിൽക്കുന്നില്ലെന്നാരോപിച്ച് കോഴിക്കോട് പേരാമ്പ്രയിലെ ബാദുഷ സൂപ്പർ മാർക്കറ്റിനു നേരെ ആക്രമണം. ബീഫ് വാങ്ങാനെത്തിയവരാണ് ആക്രമണം അഴിച്ചു വിട്ടത്. സംഭവത്തിൽ സൂപ്പർ മാർക്കറ്റിലെ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തെ തുടർന്ന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പയ്യൂർ സ്വദേശി പ്രസൂൺ ആണ് അറസ്റ്റിലായത്. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയെ കയ്യേറ്റം ചെയ്തുവെന്ന പരാതിയെ തുടർന്നാണ് നടപടി.