
ചെന്നൈ∙ ഒരു രൂപയ്ക്ക് ഇഡ്ഡലി വിറ്റ് വാർത്തകളിൽ നിറഞ്ഞ ഇഡ്ഡലി അമ്മയ്ക്ക് മാതൃ ദനത്തിൽ സമ്മാനമായി പുതിയ വീട്. മാതൃദിനമായ ഇന്നായിരുന്നു തമിഴ്നാട്ടിലെ പെരുവിനടുത്തുള്ള വടിവേലംപാളയത്തെ കമലത്താൾ എന്ന ‘ഇഡ്ഡലി അമ്മ പുതിയ വീട്ടിലേക്ക് താമസം മാറിയത്. ’ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയാണ് കമലത്താളിനമ്മയ്ക്ക്’ പുതിയ വീട് നിർമ്മിച്ചു നൽകിയത്.
2021 ഏപ്രിലിൽ ‘ഇഡലി അമ്മയ്ക്ക്’ വീടു വച്ചുനൽകുമെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നു. ‘ഇഡലി അമ്മ’ പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്നതിന്റെ വിഡിയോയും ആനന്ദ് മഹീന്ദ്ര ഇന്ന് പങ്കുവച്ചു. സമയബന്ധിതമായി വീടിന്റെ നിർമാണം പൂർത്തിയാക്കിയതിന് ടീമിനോട് നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു. ഇഡ്‌ലി അമ്മയെയും അവരുടെ ജോലിയെയും പിന്തുണയ്ക്കാൻ കഴിയുന്നത് അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.നിരവധി പേരാണ് ആനന്ദ് മഹീന്ദ്രയെ പ്രശംസിച്ച് വിഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്
വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളും നൽകിയതോടൊപ്പം ഒരു ഭാഗം താമസിക്കാനും മറ്റൊരു ഭാഗത്ത് ഇഡ്ഡലി ഉണ്ടാക്കി വിൽക്കാൻ ആവശ്യമായ അടുപ്പുകളും സൗകര്യങ്ങളും ഒരുക്കി നൽകിയാണ് കമലാത്താളിന്റെ സ്വപ്നം പൂർത്തീകരിച്ചത്.
Immense gratitude to our team for completing the construction of the house in time to gift it to Idli Amma on #MothersDay She’s the embodiment of a Mother’s virtues: nurturing, caring & selfless. A privilege to be able to support her & her work. Happy Mother’s Day to you all! pic.twitter.com/LgfR2UIfnm
— anand mahindra (@anandmahindra) May 8, 2022
.ഒരു ഇഡ്ഡലി 25 പൈസക്ക് നൽകിത്തുടങ്ങി നിലവിൽ ഒരു രൂപയ്ക്ക് നൽകുന്ന കമലാത്താൾ(85) നെ കുറിച്ച് രണ്ടുവർഷം മുമ്പാണ് സമൂഹ മാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞത്. വാർത്ത ആനന്ദ് മഹീന്ദ്ര പങ്കുവെച്ചതോടെ കമലാത്താളിന് ആരാധകരേറി. തുടർന്ന് മഹീന്ദ്രയുടെ നിർദ്ദേശപ്രകാരം കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ പുകഴ് നേരിട്ടെത്തി ഇവർക്ക് പുത്തൻ ഗ്യാസ് അടുപ്പും ഗ്രൈൻഡറും മിക്സിയും നൽകി. .ഇതിനിടെയാണ് മഹീന്ദ്ര കമ്പനി ഉദ്യോഗസ്ഥനോട് വീടിന്റെ ആവശ്യം അറിയിച്ചുത്. അദ്ദേഹം ആനന്ദ് മഹീന്ദ്രയെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് കമലാത്താളിന്റെ പേരിൽ കോയമ്പത്തൂർ വടിവേലം പാളയത്ത് രണ്ടര ലക്ഷം രൂപ ചെലവിൽ 1.75 സെന്റ് വാങ്ങി. ഇതോട് ചേർന്ന് അന്നത്തെ ഗ്രാമ നഗര വികസന വകുപ്പ് മന്ത്രി എസ്. പി. വേലുമണി 1.75 സെന്റ് ഭൂമിയും വാങ്ങി നൽകി. കോവിഡ് കാരണം നീണ്ട പദ്ധതി ഈ വർഷം ജനുവരി 28ന് 7 ലക്ഷം രൂപ ചിലവിൽ മഹീന്ദ്രയുടെ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ മഹീന്ദ്ര ലൈഫ് സ്പേസസ് ആരംഭിച്ച് മേയ് അഞ്ചിന് പൂർത്തിയാക്കി.