kk
തൃശൂർ പൂരത്തോടനുബന്ധിച്ച് നടന്ന സാമ്പിൾ വെടിക്കെട്ട് വടക്കുനാഥക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ ഫോട്ടോ : റാഫി എം. ദേവസി

തൃശൂർ: ആകാശത്ത് വർണവിസ്മയം തീർത്ത് തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട്. രാത്രി എട്ടുമണിയോടെയാണ് വെടിക്കെട്ട് ആരംഭിച്ചത്. ആദ്യം പാറമേക്കാവ് വിഭാഗവും പിന്നീട് തിരുവമ്പാടി വിഭാഗവും വെടിക്കെട്ട് നടത്തി.

സാമ്പിൾ വെടിക്കെട്ട് കാണാൻ റൗണ്ടിന്റെ കിഴക്കേ ഭാഗത്ത് നെഹ്റു പാർക്ക് മുതൽ ഇന്ത്യൻ കോഫി ഹൗസ് വരെ ജനങ്ങൾക്കു പ്രവേശനം അനുവദിച്ചിരുന്നു.വൈകിട്ട് സ്വരാജ് റൗണ്ട് പൂർണമായി അടച്ചുകെട്ടി ജനത്തെ നിയന്ത്രിച്ചത് പ്രതിഷേധത്തിന് കാരണമായി. ദേവസ്വങ്ങൾ ഒരുമിച്ച് പ്രതിഷേധം കളക്ടറെയും പൊലീസിനെയും അറിയിച്ചു. ജില്ലയിലെ മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, ആർ ബിന്ദു എന്നിവരും സ്ഥലത്തെത്തി ചർച്ച നടത്തി.ആർക്കും കാണാനല്ലെങ്കിൽ സാമ്പിൾ വെടിക്കെട്ട് നടത്തുന്നതെന്തിന് എന്ന ചോദ്യം ദേവസ്വങ്ങൾ ഉന്നയിച്ചു. കാണാൻ ആളില്ലെങ്കിൽ സാമ്പിൾ പൊട്ടിക്കുന്നില്ലെന്നും തങ്ങൾ പിന്തിരിയുകയാണെന്നുമുള്ള നിലപാട് ദേവസ്വങ്ങൾ സ്വീകരിച്ചു.

പെസോ നൽകിയ നിർദേശത്തിന് അനുസരിച്ചുള്ള നിയന്ത്രണമാണ് ഇത്തവണ ഏർപ്പെടുത്തിയതെന്നു പൊലീസ് വിശദീകരിച്ചു. ഒടുവിൽ സാമ്പിൾ പൊട്ടിക്കാനും നാളെ യോഗം ചേർന്നു ബാക്കി കാര്യങ്ങളിൽ തീരുമാനമെടുക്കാനും ഒടുവിൽ ധാരണയായി