
ചെന്നൈ: ചെന്നൈയില്‍ ദമ്പതികളെ കൊന്ന് കുഴിച്ചു മൂടി സ്വര്‍ണവും വെള്ളിയും കവര്‍ന്ന സംഭവത്തിലെ പ്രതികൾ പിടിയിലായി. വ്യവസായിയായ ചെന്നൈ മൈലാപ്പുർ വൃന്ദാവൻ സ്ട്രീറ്റിലെ ദ്വാരക കോളനിയിൽ ശ്രീകാന്ത് (60), ഭാര്യ അനുരാധ (55) എന്നിവരാണ് ശനിയാഴ്‌ച കൊല്ലപ്പെട്ടത്. ഇവരുടെ ഡ്രൈവർ നേപ്പാൾ സ്വദേശിയായ കൃഷ്ണ, സുഹൃത്ത് രവി എന്നിവരാണ് പിടിയിലായത്. ആയിരം പവന്‍ സ്വര്‍ണവും 50 കിലോ വെള്ളിയുമാണ് മോഷ്‌ടാക്കൾ കവര്‍ന്നതേ, . ആന്ധ്രയിലെ ഓങ്കോളില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
മകളുടെ പ്രസവവുമാ യി ബന്ധപ്പെട്ട് കഴിഞ്ഞ 10 മാസത്തോളമായി യു,എസ്സിലായിരുന്ന ദമ്പതികൾ ഇന്നലെ പുലർച്ചെയാണ് തിരിച്ചെത്തിയത്. കൃഷ്ണയാണ് ഇവരെ വിമാനത്താവളത്തിൽനിന്നും മൈലാപ്പുരിലെ വീട്ടിലെത്തിച്ചത്. പിന്നീട് സഹായി രവിയുമായി ചേർന്ന് ഇവരെ അടിച്ചു കൊലപ്പെടുത്തി ഇവരുടെ തന്നെ ഫാം ഹൗസിൽ കുഴിച്ചിട്ടു. തുടർന്ന് 8 കിലോ സ്വർണവും 50 കിലോ വെള്ളിയുമായി പ്രതികള്‍ കടന്നുകളഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൊലപാതകം നടന്നതെന്ന് അഡീഷനൽ പോലീസ് കമ്മിഷണർ എൻ. കണ്ണൻ വ്യക്തമാക്കി.
മാതാപിതാക്കളുമായി ബന്ധപ്പെടാൻ കഴിയാത്തതിനെ തുടര്‍ന്ന് മകൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ വീട്ടില്‍ എത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു.വാതില്‍ തുറന്നുനോക്കിയപ്പോള്‍ ചില മുറികളില്‍ രക്തക്കറ കണ്ടെത്തുകയും ചെയ്തു. അതിനിടെ ദമ്പതികള്‍ക്ക് നെമ്മേലിയില്‍ ഒരു ഫാം ഹൗസുണ്ടെന്നും ശ്രീകാന്തിന്റെ കാര്‍ കാണാനില്ലെന്നും മനസിലാക്കി.തുടര്‍ന്ന് ശ്രീകാന്തിന്റെ ഫോണ്‍ ചേയ്‌സിങ് ചെയ്തപ്പോള്‍ പ്രതി ചെന്നൈ- കൊല്‍ക്കത്ത ദേശീയപാതയിലൂടെ പോകുന്നതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ദമ്പതികളെ കൊലപ്പെടുത്തിയതായും ഫാംഹൗസില്‍ മൃതദേഹം കുഴിച്ചിട്ടതായും കൃഷ്ണ സമ്മതിക്കുകയായിരുന്നു. കൊല നടത്തിയ ശേഷം വീട്ടിൽ 40 കോടി രൂപ സൂക്ഷിച്ചിട്ടുണ്ടെന്ന ധാരണയിൽ ഇരുവരും ലോക്കർ പരിശോധിച്ചെങ്കിലും കിട്ടിയില്ല. എന്നാൽ, മറ്റൊരു ലോക്കറിൽനിന്ന് 8 കിലോ സ്വർണവും 50 കിലോ വെള്ളിയും ലഭിച്ചു. ഇതുമായി ഇരുവരും നാടുവിടുകയായിരുന്നു.