മീനും ചിക്കനും കഴിച്ച് മടുത്തവർക്ക് പരീക്ഷിക്കാവുന്ന നല്ലൊരു രുചിക്കൂട്ടാണ് പോർക്ക് പെരട്ട്. അധികസമയമെടുക്കാതെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിഭവമാണ്. പോർക്ക് ചെറിയ കഷ്‌ണങ്ങളായി മുറിച്ചെടുക്കണം. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ജീരകം എന്നിവ പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക.

ഇനി കഴുകി വൃത്തിയാക്കിയെടുത്ത പോർക്കിലേക്ക് സവാള അരിഞ്ഞത് ചേർക്കുക. ഇതിലേക്ക് മുളക് പൊടി, കുരുമുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, അരച്ചെടുത്ത പേസ്റ്റ് എന്നിവ കൂടി ചേർത്ത് കൈക്കൊണ്ട് നന്നായി ഇളക്കിയെടുക്കണം. ശേഷം വെള്ളമൊഴിച്ച് അടുപ്പത്ത് വച്ച് വേവിച്ചെടുക്കണം. ഇനി മറ്റൊരു പാത്രത്തിൽ കടുക് വറുത്ത ശേഷം ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കണം.

ഇതിലേക്ക് മുളക് പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി ചേർത്ത് ഉള്ളി മൂപ്പിച്ചെടുക്കണം. ശേഷം വേവിച്ചെടുത്ത പോർക്ക് കഷ്‌ണങ്ങൾ ചാറില്ലാതെ ഇതിലേക്ക് മാറ്റണം. ശേഷം നന്നായി ഒന്ന് ഇളക്കി ഡ്രൈ ആക്കിയെടുക്കുക. ബാക്കി വരുന്ന കറിയെ ചോറിനും അപ്പത്തിനുമൊപ്പം കഴിക്കാവുന്നതാണ്.

food