തൃശൂർ പൂരത്തിന്റെയിടയിലെ വേറിട്ട കാഴ്‌ചയാവുകയാണ് ഒരു അറുപത്തിയഞ്ചുകാരൻ. ഈ പ്രായത്തിലും ചുറുചുറുക്കോടെ തന്റെ ലക്ഷ്യങ്ങൾ നേടാനുള്ള ശ്രമത്തിലാണ് ഇയാൾ. പൂരനഗരിയിൽ ചന്ദനതെെലം വിൽക്കാനായി എത്തിയതാണ് ഈ ചാലക്കുടിക്കാരൻ.
ഒരു ദിവസമെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം എന്നതാണ് ഇയാളുടെ ആഗ്രഹം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരെ വച്ച് സിനിമ ചെയ്യാനും ഇയാൾ പദ്ധതിയിടുന്നുണ്ട്.
ഇവർക്കായി നാല് കഥകൾ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ചിത്രങ്ങൾക്ക് പേരും ഇട്ട് കഴിഞ്ഞു. എന്റെ രാജ്യം, കെടാവിളക്ക്, സത്യം കണ്ടെത്താൻ, പ്രത്യാശാസ്ത്രം. തന്റെ കഥ നിന്ന് കത്തുമെന്നും ഇയാൾ കൂട്ടിച്ചേർത്തു.
