
കൊച്ചി: തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് നാമനിർദേശ പത്രിക സമർപ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. പതിനൊന്നുമണിയോടെ ജോസ് കെ മാണി, സ്വരാജ് അടക്കമുള്ള നേതാക്കൾക്കൊപ്പം കളക്‌ടറേറ്റിലെത്തിയാണ് ജോ ജോസഫ് പത്രിക നൽകിയത്.
യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസ് 11.45ന് പത്രിക സമർപ്പിക്കും. ബി ജെ പി സ്ഥാനാർത്ഥിയായ എ എൻ രാധാകൃഷ്ണൻ നാളെ പത്രിക സമർപ്പിക്കും.ഈ മാസം പതിനൊന്നുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. മേയ് 12നാണ് നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധന. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് 16 ആണ്. മേയ് 31നാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണൽ.
തൃക്കാക്കര എം എൽ എയായിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടർന്നാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് വരുന്നത്. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റ് ആണെങ്കിൽ കൂടി ഈ ഉപതിരഞ്ഞെടുപ്പ് വിജയിച്ചാൽ നിയമസഭയിൽ എൽ ഡി എഫിന് നൂറ് സീറ്റുകൾ തികയ്ക്കാനാകും.