
ദഹന പ്രശ്നങ്ങൾ മാറ്റാനും, ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാനുമൊക്കെ വെളുത്തുള്ളി ഏറെ സഹായകമാണെന്ന് നമുക്കറിയാം. പോഷക ഗുണങ്ങൾ ഒരുപാടുള്ള വെളുത്തുള്ളി ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഏറെ ഉപയോഗപ്രദമാണെന്ന് അധികമാർക്കുമറിയാത്ത കാര്യമാണ്.
ഒരുപാടാളുകളെ അലട്ടുന്ന പ്രശ്നങ്ങളാണ് മുടി കൊഴിച്ചിൽ. മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കാൻ വെളുത്തുള്ളി സഹായിക്കുന്നു. ശിരോചർമത്തിലെ രക്തയോട്ടം കൂട്ടി വളർച്ച് അനുകൂല സാഹചര്യം ഒരുക്കുന്നു. വെളുത്തുള്ളി പേസ്റ്റ് രൂപത്തിലാക്കി ചെറിയ ചൂടുള്ള വെളിച്ചെണ്ണയിൽ ചേർത്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം.
മുഖക്കുരു ഇല്ലാതാക്കാനും വെളുത്തുള്ളി ഏറെ സഹായകമാണ്. മുഖക്കുരു ഉള്ള ഭാഗങ്ങളിൽ വെളുത്തുള്ളി നീര് തേച്ചാൽ മതി. അമർത്തി തിരുമ്മരുത്. എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക എല്ലാവരുടെയും ചർമം ഒരുപോലെയല്ല. ചിലർക്ക് അലർജി ഉണ്ടാക്കിയേക്കാം. അതിനാൽ സൗന്ദര്യ പരീക്ഷണങ്ങൾ നടത്തുമ്പോൾ ചർമരോഗ വിദഗ്ദ്ധന്റെ അഭിപ്രായം തേടുക.