blood

നിങ്ങളുടെ രക്തഗ്രൂപ്പും ആരോഗ്യവും തമ്മിൽ വളരെയധികം ബന്ധമുണ്ട്. വരാൻ സാദ്ധ്യതയുള്ള രോഗങ്ങളെ കുറിച്ച് നിങ്ങളുടെ രക്തഗ്രൂപ്പിന് സൂചന നൽകാൻ കഴിയും. ചില രക്ത ഗ്രൂപ്പിലുള്ളവർക്ക് ഹൃദ്രോഹം വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് അടുത്തിടെ ഒരു പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ആരോഗ്യകരമായ ശീലങ്ങൾ പിന്തുടർന്നിട്ടും ചിലരിൽ ഹൃദയാഘാതം വരുന്നതിന് കാരണവും ഇതാണ്.

എ, ബി, എബി, ഒ എന്നീ രക്ത ഗ്രൂപ്പുകളിൽ ഒ ഒഴികെയുള്ള മറ്റെല്ലാ രക്തഗ്രൂപ്പുകളിലുള്ളവർക്കും ഹൃദ്രോഗം, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നാല് ലക്ഷം ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ രക്തഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന ആളുകളിൽ രോഗം വന്നുകഴിഞ്ഞാൽ അത് ഗുരുതരമാകാനും ഹൃദയസ്തംഭനത്തിലേയ്ക്ക് നയിക്കാനുമുള്ള സാദ്ധ്യത പത്ത് ശതമാനം കൂടുതലാണെന്നും പഠനത്തിൽ തെളിഞ്ഞു. എ, ബി രക്തഗ്രൂപ്പുകളുള്ള ആളുകളിൽ രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത 50ശതമാനം കൂടുതലാണെന്നും ശ്വാസകോശ രോഗങ്ങൾ വരാനുള്ള സാദ്ധ്യത 47ശതമാനം കൂടുതലാണെന്നും കണ്ടെത്തി. ഇവരിൽ രക്തം കട്ട പിടിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇതാണ് ഹൃദ്രോഗ സാദ്ധ്യത വർദ്ധിക്കുന്നതിന് കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

blood

എഎച്ച്എ പ്രസിദ്ധീകരിച്ച ഒരു ജേണലിലും രക്ത ഗ്രൂപ്പും ഹൃദ്രോഗ സാദ്ധ്യതയും തമ്മിലുള്ള ബന്ധത്തെ പറ്റി പറഞ്ഞിട്ടുണ്ട്. ഒരു ലക്ഷം പേരിൽ 20വർഷത്തോളം നടത്തിയ പഠനത്തിൽ നിന്നാണ് ഈ കണ്ടെത്തൽ. ഇതനുസരിച്ച് എ,ബി രക്തഗ്രൂപ്പുള്ളവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗ സാദ്ധ്യത 23ശതമാനം കൂടുതലാണെന്നും ബി രക്തഗ്രൂപ്പുള്ളവരിൽ രോഗസാദ്ധ്യത പതിനൊന്ന് ശതമാനം കൂടുതലാണെന്നും വിദഗ്ദ്ധർ കണ്ടെത്തി. എ ഗ്രൂപ്പിലുള്ള രോഗികളിൽ അപകടസാദ്ധ്യത അഞ്ച് ശതമാനം കൂടുതലാണ്. നമ്മുടെ രക്തഗ്രൂപ്പ് മാറ്റാൻ കഴിയില്ലെങ്കിലും ശരീരത്തിലെ കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നതിലൂടെ അപകടസാദ്ധ്യത കുറയ്ക്കാൻ സാധിക്കും.