
സാരിയിൽ അതീവ സുന്ദരിയായി നടി കീർത്തി സുരേഷ്. 'സർകാരു വാരി പാട്ട' എന്ന തന്റെ സിനിമയുടെ പ്രീ റിലീസ് ഇവന്റിലാണ് നടി സാരി ധരിച്ച് എത്തിയത്. ഹൈദരാബാദിൽവച്ചായിരുന്നു ചടങ്ങ് നടന്നത്. ഗ്ലാമറസ് ലുക്കിലുള്ള നടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കീർത്തിയുടെ ഒൻപതാമത്തെ തെലുങ്ക് ചിത്രമാണ് 'സർകാരു വാരി പാട്ട'. ചിത്രത്തിൽ കാലവതി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. മഹേഷ് ബാബു നായകനാകുന്ന ചിത്രം മേയ് 12ന് തീയേറ്ററുകളിലെത്തും.