mahhi-vij

മമ്മൂട്ടി നായകനായെത്തിയ അപരിചിതൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് മാഹി വിജ്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം തുറന്ന് പറയുകയാണ് നടി.

രണ്ടുവയസുകാരിയായ മകൾക്കൊപ്പം മുംബയിൽ കാറിൽ സഞ്ചരിക്കവെയാണ് നടിക്ക് ദുരനുഭവം ഉണ്ടായത്. നടി സഞ്ചരിച്ച വാഹനത്തിൽ ഒരാൾ വണ്ടി കൊണ്ട് ഇടിച്ചു. ശേഷം ഇയാൾ താരത്തിനു നേരെ ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്‌തു. വണ്ടിയുടെ നമ്പർ സഹിതം സഹായാഭ്യർത്ഥനയുമായി മാഹി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

mahhi-vij

മുംബയ് പൊലീസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഇവർ സഹായം അഭ്യർത്ഥിച്ചത്. താമസിയാതെ പൊലീസ് മറുപടി നൽകി. ഉടനെ അടുത്തുള്ള സ്റ്റേഷനിൽ പരാതി നൽകാൻ പൊലീസ് ആവശ്യപ്പെട്ടു.

This person banged my car got abusive and gave me rape threats his wife got aggressive and said chod de isko @MumbaiPolice help me find this guy who is threat to us pic.twitter.com/XtQbt1rFbd

— Mahhi vij (@VijMahhi) May 7, 2022