
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം കലഹം തുടരുന്ന ശ്രീലങ്കയിൽ വീണ്ടും സംഘർഷം. രാജ്യ തലസ്ഥാനമായ കൊളംബോയിൽ സർക്കാർ വിരുദ്ധ സമരവേദിക്ക് നേരെ മഹിന്ദ അനുകൂലികൾ ആക്രമണം നടത്തി. സമരവേദിയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവിനെയും ഇവർ ആക്രമിച്ചു.
സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ശ്രീലങ്കയിൽ ജനരോഷം തണുപ്പിക്കാൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ ഉടൻ രാജിവച്ചേക്കുമെന്ന് സൂചനകൾ നേരത്തെ പുറത്ത് വന്നിരുന്നു. വെള്ളിയാഴ്ച പ്രസിഡന്റ് ഗോതബയ രാജപക്സയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക ക്യാബിനറ്റ് യോഗത്തിൽ ഗോതബയ തന്നെ മഹിന്ദയോട് രാജി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഏതാനും മന്ത്രിമാരും ഗോതബയയെ പിന്തുണച്ചതോടെ താൻ രാജിയ്ക്ക് തയാറാണെന്ന് മഹിന്ദ അറിയിച്ചെന്നും തിങ്കളാഴ്ച രാജി പ്രഖ്യാപനം ഉണ്ടായേക്കുമെന്നും ക്യാബിനറ്റ് യോഗവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഏതാനും ശ്രീലങ്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് പ്രതിസന്ധി ഉയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയ്ക്കും സർക്കാരിനും ജനരോഷം മറികടന്ന് ഇനിയും രാജിവയ്ക്കാതെ പിടിച്ചുനിൽക്കാനാകില്ലെന്ന് ഗോതബയ പറഞ്ഞെന്നാണ് വിവരം.
പ്രധാനമന്ത്രിയുടെ രാജി വിവരം കാത്തിരിക്കുന്ന വേളയിലാണ് രാജ്യതലസ്ഥാനത്ത് മഹിന്ദ അനുകൂലികൾ തന്നെ സംഘർഷം നടത്തിയത്. ഇരുപതോളം പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു.
Tense situation at MynaGoGama protest site opposite Temple Trees. Peaceful protest attacked by a group - Reporter#lka #SriLanka #SLnews #News1st #ProtestLK #MynaGoGama #TempleTrees #Police pic.twitter.com/PmzgdHs76v
— Newsfirst.lk Sri Lanka (@NewsfirstSL) May 9, 2022
Clashes in #colombo - curfew imposed, Sri Lanka is shutting down once more. Time for #GotaGoHome before they country fully collapses. #Srilanka pic.twitter.com/MyESKt5l5Y
— Josh Cahill (@gotravelyourway) May 9, 2022