miracle-kid

ഇരുപത്തിമൂന്ന് ആഴ്ചകൾ കൊണ്ട് ജനിച്ചു വീണ എൽസി എല്ലാവർക്കും അത്ഭുകമായിരുന്നു. 0.45 കിലോ മാത്രമായിരുന്നു ജനന സമയത്ത് കുഞ്ഞിന്റെ ഭാരം. കെെകൾക്ക് അച്ഛന്റെ നഖത്തിനോളമേ വലിപ്പമുണ്ടായിരുന്നുള്ളു.

ഇപ്പോൾ കുഞ്ഞിന് പത്ത് മാസം തികഞ്ഞിരിക്കുകയാണ്. കുഞ്ഞ് എൽസി ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്ഹാം ഹോസ്പിറ്റലിൽ 70 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടിയെ വീട്ടിലേയ്ക്ക് വിട്ടു. ഇത്രയും ദിവസവും വെന്റിലേറ്ററിലായിരുന്നു കുഞ്ഞിനെ സൂക്ഷിച്ചിരുന്നത്.

ആരോഗ്യം പ്രാപിക്കുന്നതിന്റെ സൂചനകൾ കണ്ട് തുടങ്ങിയതോടെയാണ് എൽസിയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകാൻ രക്ഷിതാക്കൾക്ക് അനുവാദം ലഭിച്ചത്. എൽസി ജനിച്ച സമയത്ത് തന്റെ ഭർത്താവായ റോബിന്റെ കെെകളുടെ അത്ര വലിപ്പമേ കുഞ്ഞിന് ഉണ്ടായിരുന്നുള്ളുവെന്ന് അമ്മ കാറ്റി പറഞ്ഞു. ജീവനോടെ കിട്ടില്ലെന്ന് കരുതിയ മകൾ ഇപ്പോൾ പൂർണ ആരോഗ്യം പ്രാപിച്ചതിന്റെ സന്തോഷത്തിലാണ് രക്ഷിതാക്കൾ.

miracle-kid