
ബംഗളൂരു: പണമില്ലാത്തതിനാൽ മകന്റെ പിറന്നാള്‍ ആഘോഷിക്കാൻ കഴിയാതിരുന്ന യുവതി ആത്മഹത്യ ചെയ്തു. 35 കാരിയായ തേജസ്വിനിയാണ് പിറന്നാള്‍ ആഘോഷിക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്.
വീട്ടിലെ ഫാനില്‍ സാരി ഉപയോഗിച്ച് ഇവർ തൂങ്ങി മരിക്കുകയായിരുന്നു. ഭര്‍ത്താവ് അജയ് കുമാര്‍ കർഷകനാണ്. രണ്ട് മക്കളുടെ അമ്മയാണ് ആത്മഹത്യ ചെയ്ത തേജസ്വിനി. നാല് വയസുള്ള ദീക്ഷയും രണ്ട് വയസുകാരന്‍ ധനുഷുമാണ് മക്കള്‍.
കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ തേജസ്വിനി ആശങ്കപ്പെട്ടിരുന്നുവെന്നും മകന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാതെ വന്നത് ഇവരെ നിരാശപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.
കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് തേജസ്വിനി ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു. മൈസൂരിലായിരുന്നതിനാൽ താൻ തിരിച്ചുവന്നിട്ട് ഇക്കാര്യത്തെപ്പറ്റി ആലോചിക്കാമെന്ന് ശ്രീകാന്ത് ഭാര്യയോട് പറഞ്ഞു. ഇതില്‍ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് തേജസ്വിനിയുടെ സഹോദരന്‍ വ്യക്തമാക്കി.