afridi-kaneria

കറാച്ചി: പാകിസ്ഥാന്റെ ശത്രുക്കൾ ഇന്ത്യയല്ലെന്നും മറിച്ച് നിർബന്ധിത മതപരിവർത്തനം നടത്തുന്ന പാകിസ്ഥാൻ പൗരന്മാർ തന്നെയാണെന്നും മുൻ പാക്ക് ക്രിക്കറ്റർ ഡാനിഷ് കനേറിയ. തന്റെ സഹതാരം ഷാഹിദ് അഫ്രീദിക്ക് നൽകിയ മറുപടിയിലാണ് കനേറിയ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

പാകിസ്ഥാൻ ദേശീയ ടീമിൽ കളിച്ചിരുന്ന അവസരത്തിൽ അഫ്രീദി തന്നെ വളരെയധികം ഉപദ്രവിച്ചിരുന്നെന്നും തന്റെ മതപശ്ചാത്തലം കാരണം തന്നെ ഒറ്റപ്പെടുത്താൻ മറ്റ് സഹതാരങ്ങളോടും ആവശ്യപ്പെട്ടിരുന്നതായി കനേറിയ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി കനേറിയ ഒരു വ്യക്തിത്വമില്ലാത്ത വ്യക്തിയാണെന്നും അതിനാലാണ് ശത്രുരാജ്യമായ ഇന്ത്യയിലെ മാദ്ധ്യമങ്ങൾക്ക് അഭിമുഖങ്ങൾ അനുവദിക്കുന്നതെന്ന് അഫ്രീദി പറഞ്ഞു. ഇതിനുള്ള മറുപടിയായിട്ടാണ് കനേറിയ ഇന്ത്യ ശത്രുരാജ്യമല്ലെന്ന് ട്വീറ്റ് ചെയ്തത്. പാകിസ്ഥാൻ ടീമിൽ കളിച്ചിരുന്ന ഏക ഹിന്ദു ക്രിക്കറ്ററായിരുന്നു കനേറിയ.

ഇന്ത്യക്കാരല്ല പാകിസ്ഥാനികളുടെ ശത്രുക്കളെന്നും മറിച്ച് ഒരാളുടെ മതവിശ്വാസം അനുസരിച്ച് അയാളെ സമൂഹത്തിൽ നിന്ന് അകറ്റിനിർത്തണമെന്ന് ശാഠ്യം പിടിക്കുന്നവരുമാണ് പാകിസ്ഥാനികളുടെ ശത്രുക്കളെന്ന് കനേറിയ തിരിച്ചടിച്ചു. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനുള്ളിലെ നിർബന്ധിത മതപരിവർത്തനത്തിനെതിരെ ശബ്ദമുർത്തിയപ്പോൾ തന്റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുമെന്ന ഭീഷണിയാണ് നേരിടേണ്ടി വന്നതെന്നും കനേറിയ വ്യക്തമാക്കി.

India is not our enemy. Our enemies are those who instigate people in the name of religion.

If you consider India as your enemy, then don't ever go to any Indian media channel. @SAfridiOfficial https://t.co/2gssD7RAHe

— Danish Kaneria (@DanishKaneria61) May 9, 2022