food

സമീകൃത ആഹാരക്രമമാണ് കുട്ടികളെ രോഗപ്രതിരോധശേഷി, ബുദ്ധിശക്തി, കായികശേഷി എന്നിവ കൈവരിക്കാൻ സഹായിക്കുന്നത്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ്, വിറ്റാമിനുകൾ, ധാതുലവണങ്ങൾ, നാരുകൾ എന്നിവ ശരിയായ ക്രമത്തിലുള്ള ഭക്ഷണമാണ് സമീകൃതം.

സസ്യാഹാരത്തിൽ നിന്ന് കൂടുതൽ വിറ്റാമിനുകളും നാരുകളും ലഭിക്കും. മാംസാഹാരത്തിൽ പ്രോട്ടീനുകളും അയണും ധാരാളമുണ്ട്. അതേ സമയം സസ്യാഹാരം മാത്രം കഴിക്കുന്ന കുട്ടിയ്ക്ക് വേണ്ടത്ര പ്രോട്ടീൻ ലഭിക്കുന്ന സസ്യാഹാരം നല്കണം. രക്തക്കുറവ് കുട്ടികളുടെ ഏകാഗ്രത ഇല്ലാതാക്കും. അതിനാൽ അയൺ കൂടുതലുള്ള ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ, മീൻ, ഇറച്ചി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശരീര വളർച്ചയ്ക്ക് പ്രോട്ടീൻ അത്യാവശ്യമാണ്. പയർ, ധാന്യങ്ങൾ, മീൻ, മുട്ട, ഇറച്ചി, പാൽ എന്നിവയിൽ നിന്ന് പ്രോട്ടീൻ ലഭിക്കും. മാംസാഹാരവും എണ്ണയിൽ വറുത്ത പലഹാരങ്ങളും അധികം ഉപയോഗിക്കാതെ ആരോഗ്യകരമായ രീതിയിൽ കൊഴുപ്പ് ഉറപ്പാക്കുക. നാരുകളാൽ സമ്പുഷ്ടമായ പച്ചക്കറികളും പഴങ്ങളും ദഹനം സുഗമമാക്കുകയും രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. പഴങ്ങളും പച്ചക്കറികളും പരമാവധി വേവിക്കാതെ നൽകുക. വിപണിയിൽ കിട്ടുന്ന പഴങ്ങളും പച്ചക്കറികളും കീടനാശിനി കലർന്നവയാകാൻ സാദ്ധ്യത ഏറെയായതിനാൽ ജൈവപഴങ്ങളും പച്ചക്കറികളും വാങ്ങാൻ ശ്രദ്ധിക്കുക.