
തിരുവനന്തപുരം: വാഹനസംബന്ധമായ ആറ് സർവീസുകൾക്ക് ഇനി മുതൽ ആർടിഒ ഓഫീസ് സന്ദർശിക്കേണ്ട കാര്യമില്ല. രേഖകൾ ഓഫീസിൽ ഹാജരാക്കാതെ തന്നെ ആധാർ ഓതന്റീക്കേഷനീലൂടെ ഇപ്പോൾ ഈ സേവനങ്ങൾ ഓൺലൈൻ ആയി ചെയ്യാൻ സാധിക്കും.
മേൽവിലാസം മാറ്റൽ, ഉടമസ്ഥാവകാശം മാറ്റൽ, ഹൈപ്പോത്തിക്കേഷൻ രേഖപ്പെടുത്തൽ, ഹൈപ്പോത്തിക്കേഷൻ നീക്കം ചെയ്യൽ, എൻ ഒ സി സർട്ടിഫിക്കറ്റ് നൽകൽ, ഡ്യൂപ്ളിക്കേറ്റ് ആർ സി നൽകൽ എന്നീ സേവനങ്ങളാണ് ഇനി മുതൽ ഓൺലൈൻ ആയി ചെയ്യാൻ സാധിക്കുക. പരിവാഹൻ വെബ്സൈറ്റ് വഴിയോ മോട്ടോർ വാഹന വകുപ്പിന്റെ ഒഫിഷ്യൽ വെബ്സൈറ്റ് ആയ www.mvd.kerala.gov.in വഴിയോ കേരള സർക്കാർ വെബ്സൈറ്റ് ആയ www.services.kerala.gov.in വഴിയോ ഈ സേവനങ്ങൾ ലഭ്യമാണ്.