preg

ദാമ്പത്യജീവിതത്തിലെ വളരെ പ്രധാനപ്പെട്ടൊരു ഘട്ടമാണ് ഒരു കുഞ്ഞിന്റെ ജനനം. വിവാഹത്തോടെ ദമ്പതികൾ കൃത്യമായി കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോകുമ്പോൾ ഗർഭധാരണത്തെക്കുറിച്ചും കൃത്യമായി അറിയണമെന്നാണ് മയോ ക്ളിനിക്കിലെ ആരോഗ്യവിദഗ്ദ്ധർ നൽകുന്ന ഉപദേശം. നല്ല ശാരീരികബന്ധം സാദ്ധ്യമായാലേ ഗർഭധാരണവും കൃത്യമാകൂ. അതിന് രണ്ട് മുതൽ മൂന്ന് ദിവസങ്ങൾക്കിടെ പങ്കാളികൾ തമ്മിൽ ബന്ധപ്പെടുന്നതാണ് നല്ലതെന്നാണ് മയോ ക്ളിനിക്ക് വിദഗ്ദ്ധർ പഠനത്തിലൂടെ തെളിയിക്കുന്നത്.

പ്രതിദിനം ലൈംഗികബന്ധത്തിലേർപ്പെടുന്ന ദമ്പതികളെയും ഒന്നിടവിട്ട ദിവസങ്ങളിൽ ശാരീരിക ബന്ധം നടത്തുന്നവരെയും നിരീക്ഷിച്ചപ്പോൾ ഇതാണ് ശരിയായ രീതിയെന്ന് വ്യക്തമായി. എന്നാൽ സ്‌ത്രീയുടെ ഓവുലേഷൻ സമയത്ത് തന്നെ ബന്ധപ്പെടുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധർ പറയുന്നു.

ആർത്തവചക്രത്തിന്റെ ഭാഗമായ അണ്ഡോൽപാദനം 10 മുതൽ 16 ദിവസത്തിനിടെ സംഭവിക്കുന്നു. ഈ സമയം കണക്കാക്കിയിരിക്കണം. മാത്രമല്ല സ്‌ത്രീപുരുഷന്മാർ ഗ‌ർഭധാരണത്തിന് മുൻപ് കഫീൻ കുറയ്‌ക്കുകയും പുകവലി, മദ്യപാനം എന്നിവയിൽ നിന്നും അകന്ന് നിൽക്കുകയും ചെയ്യുന്നത് പിറക്കാൻ പോകുന്ന കൺമണിയ്‌ക്ക് നല്ലതാണ്. അമിതമായ ജോലിയോ കഠിനഭാരം എടുക്കുകയോ പാടില്ല. ഇത്തരം നിബന്ധനകൾ പാലിച്ചാൽ ശരിയായ ഗർഭധാരണം സാദ്ധ്യമാകും.