granade

മൊഹാലി: പഞ്ചാബ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഓഫീസിൽ സ്ഫോടനം. മൊഹാലിയിലുള്ള ഓഫീസിന്റെ മൂന്നാം നിലയിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ കെട്ടിടത്തിനുള്ളിൽ കനത്ത നാശനഷ്ടമുണ്ടായി. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രാഥമികാന്വേഷണത്തിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ട്. സ്റ്റേഷനുള്ളിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഗ്രനേഡ് തന്നെ പൊട്ടിയതാകാമെന്നാണ് പൊലീസിന്റെ ഔദ്യോഗിക ഭാഷ്യം. എങ്കിലും പൊട്ടിയത് റോക്കറ്റ് പ്രൊപ്പല്ലറിലൂടെ പ്രയോഗിക്കുന്ന ഗ്രനേഡ് ആയതിനാൽ പുറത്തുനിന്നും ആരെങ്കിലും പ്രയോഗിക്കാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

രാത്രി 7.45ഓടെയായിരുന്നു സ്ഫോടനം. ഉന്നത പൊലീസ് മേധാവികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഫോറൻസിക് വിദഗ്‌ദ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.