ഓരോ ആനക്കും ഓരോ പ്രത്യേകതകളാണുള‌ളത്. ഇണക്കങ്ങളും പിണക്കങ്ങളും ഇഷ്‌ടങ്ങളും ഓരോ നാട്ടാനയ്‌ക്കും പലതാണ്. ഗൗരീനന്ദന് ഇഷ്‌ടപ്പെട്ടത് സ്‌പ്രൈറ്റ് ആണെങ്കിൽ അന്നമനട ഉമാമഹേശ്വരന് പാൽ അത്ര പ്രിയമില്ല. ആനക്കാര്യം ഇന്ന് പരിചയപ്പെടുത്തുന്ന മാവേലിക്കര കുട്ടികൃഷ്‌ണനും അത്തരത്തിൽ ചില സ്വഭാവ സവിശേഷതയുണ്ട്.

aana

ആഹാരം വളരെ ഇഷ്‌ടമാണ് പ്രത്യേകിച്ച് മധുരപലഹാരങ്ങൾ. അത് സ്‌ത്രീകൾ നൽകുന്നത് കൂടുതൽ ഇഷ്‌ടമാണ്. അവർ കൊമ്പിൽ ഉമ്മ നൽകിയാൽ അതും കുട്ടികൃഷ്‌ണൻ ഇണക്കത്തോടെ വാങ്ങും. അതെ ഉമ്മയും വീക്ക്‌നസ് ആയ ഒരു നാട്ടാന അതാണ് കുട്ടികൃഷ്‌ണൻ. 'അവന്റെ വീക്ക്നസ് സ്‌ത്രീകളും മധുരപലഹാരവും ആണെന്നറിഞ്ഞു. ഞങ്ങൾ അതിൽ കയറിപ്പിടിച്ചു' എന്നാണ് കാണാനെത്തിയ അവന്റെ ആരാധകരുടെ കമന്റ്. യുവഗജരാജൻ മാവേലിക്കര കുട്ടികൃഷ്‌ണന്റെ മറ്റ് വിശേഷങ്ങളറിയാം ഈ ലക്കം ആനക്കാര്യത്തിൽ