pinarayi

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ പതിനെട്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്.

പുലർച്ചെ 3.30നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി എത്തിയത്. ഡി ജി പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. മുഖ്യമന്ത്രി തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും.


ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്റ് വി.എ. സുനീഷ് എന്നിവർക്കൊപ്പം ഏപ്രിൽ 24ന് പുലർച്ചെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ചികിത്സയിലിരിക്കെ മന്ത്രിസഭാ യോഗത്തിലടക്കം ഓൺലൈനായി മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ജനുവരിയിൽ രണ്ടാഴ്ച മയോ ക്ലിനിക്കിൽ അദ്ദേഹം ചികിത്സ നടത്തിയിരുന്നു. തുടർചികിത്സ ആവശ്യമുണ്ടെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനെത്തുടർന്നാണ് വീണ്ടും പോയത്.