deadbody

പുനർ ലയിപ്പിക്കുന്നതിനെയാണ് പുല എന്ന് പറയുന്നത്. മരണ സമയം ശരീരത്തിൽ നിന്നും ദശപ്രാണനിൽ ഒൻപതു പ്രാണനും വിട്ടുപോകുന്നു. എന്നാൽ ധനഞ്ജയൻ എന്ന പ്രാണൻ ശരീരത്തിൽ നിന്നും വിട്ടുപോകാൻ കുറച്ച് സമയമെടുക്കും. ധനഞ്ജയൻ എന്ന വായു സർവവ്യാപിയാണ്. ശരീരം അഗ്നിയിൽ ലയിക്കുമ്പോൾ ധനഞ്ജയൻ പുറത്തു വരുന്നു.

പിതാവിൽ നിന്നും മാതാവിന്റെ ഗർഭപാത്രത്തിൽ വച്ച് തന്നെ ശിശുവിലേക്ക് എത്തുന്നതാണ് ധനഞ്ജയൻ എന്ന പ്രാണൻ. ശരീരത്തിൽ നിലനിൽക്കുന്ന ധനഞ്ജയൻ ആ വ്യക്തി മരിച്ച ശേഷം ശരീരം നശിക്കുമ്പോൾ മാത്രമാണ് പുറത്തെത്തുന്നത്. ഈ ധനഞ്ജയന് ഒരു വ്യക്തിയുടെ രക്തബന്ധത്തിലുള്ള എല്ലാ ആളുകളുമായും ബന്ധമുണ്ടാകും. പിതാവിൽ നിന്നും നമ്മളിലെത്തുന്ന പ്രാണനാണെന്നതാണ് ഇതിന് കാരണം. അതിനാൽ ഒരേ പിതാവിൽ നിന്നും ജന്മമെടുത്ത എല്ലാ വ്യക്തികളുടെയും പ്രാണനുമായി ഇത് ബന്ധപ്പെട്ടിരിക്കും. അതുകൊണ്ടാണ് രക്തബന്ധമുള്ളവർ മരിച്ചാൽ പുല ആചരിക്കുന്നത്.

മരണ ശേഷം വിട്ടുപോകുന്ന ദശപ്രാണനെയും കർമങ്ങളിലൂടെ ഒന്നിപ്പിച്ച് പുനർ ലയിപ്പിക്കുന്നു.
മരണത്തിന് ശേഷം അന്തരീക്ഷം, ഭൂമി എന്നിവ ശുദ്ധീകരിക്കാൻ വേണ്ടിയാണ് ഹോമങ്ങളും മറ്റും നടത്തുന്നത്. ഈ ഹോമങ്ങളിലും കർമങ്ങളിലും പങ്കെടുക്കാൻ ശരീരം ശുദ്ധമായിരിക്കുവാനാണ് പുലയുള്ള ആളുകളോട് ദൂര സഞ്ചാരം പാടില്ല, വേറെ വ്യക്തികൾ പുലയുള്ളവരെ തൊടരുത് എന്നൊക്കെ ആചാരമായത്.

പഞ്ചകോശങ്ങൽ അടങ്ങിയ ശരീരത്തിന് ചിന്തിക്കാനും, സംസാരിക്കാനും, പ്രവർത്തിക്കാനും ഉള്ള കഴിവ് നൽകുന്നത് പ്രാണൻ എന്ന ശക്തിയാണ്. ഈ പ്രാണന്റെ വരവ് ജനനവും, പോക്ക് മരണവും ആണ്. ജീവശരീരത്തിൽ പ്രാണൻ, അപാനൻ, ഉദാനൻ, സമാനൻ, വ്യാനൻ എന്നിങ്ങനെ അഞ്ചു മുഖ്യതരം മുഖ പ്രാണനുകളുണ്ട്, ഇവയ്ക്ക് യഥാക്രമം നാഗൻ, കൂർമൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ എന്നിങ്ങനെ അഞ്ചു പ്രാണനുകളുണ്ട്. ഇവയെല്ലാംകൂടി ആത്മാവെന്ന കേന്ദ്രചൈതന്യത്തിൽ നിന്നും, പ്രകൃതി നിമിത്തം ആകർഷിക്കപ്പെട്ട് ശരീരരൂപീകരണം നടത്തുന്നു. ഇതാണ് ജനനം. പിന്നീട്, ഈ പ്രാണനുകൾ ആ ശരീരത്തെ എപ്പോൾ വിട്ടുപോകേണ്ട ഒരവസ്ഥ വരുന്നുവോ അപ്പോൾ മരണം സംഭവിക്കുന്നു.

മരണ വീട്ടിൽ പോയാൽ കുളിച്ചിട്ടു കയറണമെന്ന് പറയുന്നതിന് പിന്നിലെ ശാസ്ത്രീയത

മരണവീട്ടിലെ സങ്കടകരമായ ചുറ്റുപാടിൽ നെഗറ്റീവ് എനർജിയാണ് നിറഞ്ഞുനിൽക്കുന്നത്. ഇത് നമ്മുടെ ഓറയിൽ ( ഊർജ്ജശരീരത്തിൽ) കയറിപ്പറ്റിയാൽ പ്രശ്നമാണ് അതിനാലാണ് കുളിക്കണമെന്ന് പറയുന്നത്. കുളിമ്പോൾ അല്പം ഉപ്പുപൊടി ചേർത്തു കുളിക്കുന്നത് ശരീരത്തിലെ എല്ലാ നെഗറ്റീവ് എനർജിയെയും കളയും. എന്നാൽ സന്തോഷകരമായ ചുറ്റുപാടിൽ നിന്നും വന്നാൽ അന്ന് വീണ്ടും കുളിക്കരുത്.