സ്ഥിരം രുചികൾ കഴിച്ചു മടുത്തവർക്കെല്ലാം പരീക്ഷിക്കാവുന്ന ഒരു കറിക്കൂട്ടാണ് നാടൻ ഉണക്ക ചെമ്മീൻ കറി. വറുത്തരച്ച തേങ്ങയിൽ ഈ ചെമ്മീൻ കറിയുണ്ടാക്കിയാൽ മറ്റൊരു കറിയും ചോറിന് വേണ്ട എന്നതാണ് ഗുണം. ചോറിന് മാത്രമല്ല ചപ്പാത്തിക്കും അപ്പത്തിനും നല്ലതാണ് ഈ കറി.

ആദ്യം തേങ്ങ വറുത്തെടുക്കണം. നന്നായി ബ്രൗൺ ആയി കഴിഞ്ഞാൽ തീ ഓഫ് ചെയ്ത ശേഷം അതിലേക്ക് മുളക് പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ഇളക്കിയ ശേഷം മിക്സിയിലിട്ട് അരച്ചെടുക്കണം. ഇനി വാലും തലയും വൃത്തിയാക്കിയെടുത്ത ചെമ്മീൻ വറുത്ത് കഴുകിയെടുക്കണം.

ശേഷം ചട്ടിയിൽ എണ്ണ ചൂടാക്കി സവാള, ചുവന്നുള്ളി, പച്ചമുളക്, വെളുത്തുള്ളി, ഉപ്പ് ചേർത്ത് വഴറ്റിയെടുക്കണം. അതിലേക്ക് കഴുകി വൃത്തിയാക്കിയ ഉണക്ക ചെമ്മീനും തക്കാളിയും ചേർക്കണം. വെന്തു വരുമ്പോൾ അരച്ചെടുത്ത് വച്ചിരിക്കുന്ന തേങ്ങ കൂടി ചേർത്തു കൊടുക്കണം. വെള്ളം ഒഴിച്ച് തിളപ്പിക്കുന്നതോടെ കറി റെഡിയാകും.

food