thrissur-pooram

തൃശൂർ: താളമേളങ്ങളുടെ സംഗമഭൂമിയായി പൂരനഗരി. ലോകപ്രശസ്തമായ മഠത്തിൽ വരവ് പഞ്ചവാദ്യം പുരോഗമിക്കുകയാണ്. കോ​ങ്ങാ​ട് ​മ​ധു​വി​ന്റെ​ ​പ്രാ​മാ​ണി​ക​ത്വ​ത്തി​ലാണ്​ ​തി​രു​വ​മ്പാ​ടി​യു​ടെ​ ​മ​ഠ​ത്തി​ൽ​ ​വ​ര​വ് ​പ​ഞ്ച​വാ​ദ്യം.​ ഘടകപൂരങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്.


കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പഴയ പ്രൗഢി വീണ്ടെടുത്ത പൂരനഗരിയിലേക്ക് പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

pooram

രണ്ടരയോടെ പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറും. കുട്ടൻ മാരാരുടെ നേതൃത്വത്തിലാണ് ഇലഞ്ഞിത്തറ മേളം. വൈകിട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് ​ജ​ന​ല​ക്ഷ​ങ്ങ​ൾ​ ​സാ​ക്ഷി​യാ​കു​ന്ന​ ​ഭ​ഗ​വ​തി​മാ​രു​ടെ​ ​കൂ​ടി​ക്കാ​ഴ്ച​യും​ ​കു​ട​മാ​റ്റ​വും.​

രാത്രി ഏഴിന് കുടമാറ്റം കഴിഞ്ഞ് ഭഗവതിമാർ മടങ്ങും. നാളെ പുലർച്ചെ മൂന്ന് മണി മുതൽ അഞ്ച് വരെയാണ് വെടിക്കെട്ട്. നാളെ രാവിലെ ഒൻപതിന് ശ്രീമൂലസ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും.