ott

വോഡാഫോൺ ഐഡിയ (വിഐ) ഉപഭോക്താക്കൾക്കായി ഒരു അടിപൊളി പ്ലാൻ ഇതാ. 82 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ചാർജ് ചെയ്യുന്നവർക്ക് ഒരു മാസത്തെ സോണി ലിവ് ഒടിടിയിലേക്ക് സൗജന്യമായി പ്രവേശിക്കാൻ കഴിയും. പതിനാല് ദിവസം വാലിഡിറ്റിയുള്ളതാണ് 82 രൂപയുടെ പ്ലാൻ. ഇതിൽ ഉപയോക്താക്കൾക്ക് നാല് ജി ബി ഡാറ്റ ലഭിക്കും. എന്നാൽ വോയിസ്, മെസേജ് ആനുകൂല്യങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്.


4 ജിബി ഡാറ്റയ്ക്ക് പുറമേ 28 ദിവസത്തെ സാധുതയുള്ള ഒരു സോണിലിവ് പ്രീമിയം സബ്സ്‌ക്രിപ്ഷൻ ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. മമ്മൂട്ടി നായകനായ പുഴു അടക്കമുള്ള ചിത്രങ്ങൾ ഉടൻ സോണി ലിവിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. ഇതിന് പുറമേ അന്താരാഷ്ട്ര സിനിമകളും, കായിക മത്സരങ്ങളും കാണാനാവും. എന്നാൽ ഈ ഓഫറിൽ മൊബൈലിൽ മാത്രമേ ഒ ടി ടിയിൽ പ്രവേശിക്കാനാവു. ലാപ്‌ടോപ്പ്, ടി വി, ടാബ്ലറ്റ് തുടങ്ങിയവയിൽ സോണി ലിവിലെ ഇഷ്ട പരിപാടികൾ കാണുവാൻ കഴിയില്ല. ഒരു മാസത്തെ സോണി ലിവ് സബ്സ്‌ക്രിപ്ഷന് 299 രൂപയാണ് നൽകേണ്ടത്. ഇതാണ് 82 രൂപയുടെ വിഐ പ്ലാനിലൂടെ സ്വന്തമാക്കാനാവുക.